>കുന്നത്തൂര്‍: പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴായിട്ടും അധികൃതര്‍ക്ക് നിസംഗത. കുന്നത്തൂര്‍ കിഴക്ക് ആറ്റുകടവ് ജംഗ്ഷനില്‍ നിന്നും ചീക്കല്‍കടവ് റോഡില്‍ ആറ്റുകടവ് വര്‍ക് ഷോപ്പിനു സമീപമാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഇവിടുത്തെ ടാപ്പ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിരുന്നു. മുമ്പും നിരവധി തവണ ടാപ്പ് ഒടിച്ചു കളയുകയും പരിസരവാസികള്‍ പുതിയ ടാപ്പ് വാങ്ങിയ സ്ഥാപിക്കുകയുമായിരുന്നു പതിവ്.
എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പ് പൈപ്പ് അറത്തു നീക്കുകയായിരുന്നു. ഇതിനാല്‍ വാട്ടര്‍ ഫൗണ്ടന് പോലെ കുടിവെള്ളം മുകളിലേക്ക് ചീറ്റുകയാണ്. വിവരം അറിയിച്ചിട്ടും വാട്ടര്‍ അതോറിറ്റി അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: