അടൂര്‍: നഗരത്തില്‍ നാലു കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിഗ്നല്‍ ലൈറ്റുകള്‍ തകരാറില്‍. രണ്ടെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും പ്രവര്‍ത്തിക്കാത്തത് ഗതാഗത ക്രമീകരണത്തെ ബാധിച്ചിട്ടും ബന്ധപ്പെട്ടവര്‍ ഇത് അവഗണിക്കുന്നു. നെല്ലിമൂട്ടില്പ്പടിയിലേതും കരുവാറ്റ പള്ളിയുടെ ഭാഗത്തുമുള്ള ലൈറ്റുകളാണ് പൂര്‍ണമായും കണ്ണടഞ്ഞത്. കെഎസ്ആര്‍ടിസി ജംങ്ഷനിലേയും തട്ട റോഡ് ജംങ്ഷന് ഭാഗത്തേതുമാണ് ഭാഗികമായി തകരാറിലായത്. തട്ട റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റ് ഇതുവരേയും കത്തിയിട്ടില്ല. കെപി റോഡിലുള്ളതില് ചുവപ്പ് ലൈറ്റ് കത്താതെ കിടക്കുകയാണ്. ഇതില്‍ രണ്ടു ലൈറ്റുകള്‍ ഇളകിപ്പോയിട്ടുമുണ്ട്.നെല്ലിമൂട്ടില്പ്പടിയിലുളള ലൈറ്റുകളില്‍ മിക്കതും ഇളകിയനിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: