ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ വധത്തെക്കുറിച്ചുള്ള അന്വേഷണം തൃപ്തികരമാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പടെ 44 പേരെ അന്വേഷണ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 55 വയസുള്ള ഗൗരിയെ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. കൊലപാതകികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊലപാതകികളെ കുറിച്ച് വിവരം നല്‍കുന്നതിന് സര്‍ക്കാര്‍ പൊലീസിന്റെ നിരവധി ഫോണ്‍ നമ്പറുകള്‍ പൊതു ജനങ്ങള്‍ക്കായി സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
















