ഗുഡ്ഗാവ്: വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ലെങ്കിൽ മാതാപിതാക്കള്‍ എന്ത് വിശ്വസിച്ച് മക്കളെ സ്കൂളിലേക്ക് അയക്കുമെന്ന് ഹരിയാനയില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മ ജ്യോതി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ റയാന്‍ സ്കൂള്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും ജ്യോതി പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ശൗചാലയത്തിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടത്. രക്തത്തില്‍ കൂട്ടി കുളിച്ച കിടക്കുന്നതായി മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപകരെ അറിയിക്കുകയായിരുന്നു, തുടര്‍ന്ന് രാവിലെ എട്ട് മണിയോടെ ശൗചാലയത്തില്‍ നിന്നും സ്കൂള്‍ അധികൃതര്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കുട്ടിയുടെ തൊണ്ടയിലും ശരീരത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു. മൃതദേഹത്തിന് അടുത്തു നിന്നും കത്തിയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്കൂള്‍ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയതെന്ന് കണ്ടക്ടര്‍ സമ്മതിച്ചിട്ടുണ്ട്.
















