ഇത്തിത്താനം: ഗജമേളയുടെ ആവേശത്തോടെ മറ്റൊരു ഗജരാജ സംഗമത്തിന് ഇത്തിത്താനം വേദിയാകുന്നു. ഞായറാഴ്ച ചിങ്ങ ഭരണി നാളില്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലാണ് ആനയൂട്ട് നടക്കുന്നത്. ഇളങ്കാവിലമ്മ ഭക്തജനസംഘമാണ് ആനയൂട്ട് സംഘടിപ്പിക്കുന്നത്. ആകാരഭംഗി കൊണ്ടും തലയെടുപ്പ് കൊണ്ടും കേമന്മാരായ 17 ഗജരാജാക്കന്മാര് പങ്കെടുക്കും.
രാവിലെ അഞ്ചരയ്ക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് പ്രത്യക്ഷഗണപതി പൂജ, 10ന് ആനയൂട്ട്, 11ന് കലാശപൂജ, 12ന് അന്നദാനം, വൈകിട്ട് 7ന് സഹസ്ര ദീപം. ഇ ഫോര്‍ എലിഫന്റ് സംവിധായകന് ശ്രീകുമാര്‍ അരൂക്കുറ്റി ആനയൂട്ട് ഉദ്ഘാടനം ചെയ്യും. ഗജപരിപാലന രംഗത്ത് അമ്പതു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ തിരുവിതാം കൂര് ദേവസ്വം മുന്‍ ജീവനക്കാര്‍ സി.എന്‍. ശിവരാമനെ ചടങ്ങില്‍ ആദരിക്കും.
പുതുപ്പള്ളി കേശവന്, പുതുപ്പള്ളി സാധു, കാഞ്ഞിരക്കാട്ടു ശേഖരന്, ചുരൂര്‍മഠം രാജശേഖരന്, ഇളങ്കാവ് വിഷ്ണുനാരായണന്‍, ഉഷശ്രീ ദുര്‍ഗാപ്രസാദ്, ഉഷശ്രീ ശങ്കരന്‍കുട്ടി, വാഴപ്പള്ളി മഹാദേവന്, തോട്ടയ്ക്കാട്ട് വിനായകന്, വള്ളംകുളം നാരായണന് കുട്ടി, കുന്നത്തൂര്‍ രാമു, വലിയവീട്ടില്‍ ഗണപതി, ചാന്നാനിക്കാട് വിജയ സുന്ദര്‍, ചാന്നാനിക്കാട് സുനന്ദ, തോട്ടയ്ക്കാട് ശിവപ്രസാദ്, കല്ലൂത്താഴെ ശിവശങ്കരന്, കുളമാക്കല്‍ പാര്‍ത്ഥസാരഥി തുടങ്ങിയ ഗജരാജാക്കന്മാര് ആണ് ഇത്തവണത്തെ ആനയൂട്ടില്‍ പങ്കെടുക്കുന്നത്. ആനയൂട്ടില്‍ പങ്കെടുക്കുന്ന ആനകള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: