ആലപ്പുഴ: ആലപ്പുഴ എക്സൈസ് എന്‍ഫോഴ്മെന്റ് ആന്‍ഡ് അന്റി നര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് മാരാരിക്കൂളം ബീച്ച്, ജനക്ഷേമം ചെത്തി എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യാപകമായ റെയ്ഡില്‍ കഞ്ചാവ് കൈവശം വച്ചതിനും വില്പന നടത്തിയതിനും, ഉപയോഗിച്ചതിനുമായി എട്ടു യുവാക്കള്‍ക്കെതിരെ കേസെടുത്തു. പാതിരപ്പള്ളി ഇന്ദിരാ കോളനിയില്‍ പുത്തന്‍പുരയ്ക്കല്‍ റോയ്സണ്‍, മാരാരിക്കുളം വടക്ക് ചെത്തി പുത്തന്‍പുരയ്ക്കല്‍ സിജു, മാരാരിക്കുള വടക്ക് തോട്ടുങ്കല്‍ വീട്ടില്‍ ജാക്സണ്, മാരാരിക്കൂളം വടക്ക് പുത്തന്‍പുരയ്ക്കല്‍ രജു, മാരാരിക്കുളം വടക്ക്, താന്നിയ്ക്കല്‍ വീട്ടില്‍ പ്രവീണ്‍ ജോസ്, മാരാരിക്കുളം വടക്ക് ചെത്തി തെക്കെവീട്ടില്‍ സെബസ്റ്റ്യന്, ചെത്തി വാച്ചാക്കല്‍ വീട് അനോഷ് എന്നിവരാണ് പിടിയിലായത്. മാരാരിക്കുളം, ചെത്തി ബീച്ചുകള്‍ കേന്ദ്രീകരിച്ച്, വൈകുന്നേരങ്ങളില്‍ കഞ്ചാവ് ഉപയോഗവും വില്പനയ്ം സാമൂഹ്യവിരുദ്ധരുടേയും ശല്യം വര്‍ദ്ധിച്ചതായി വ്യാപകമായ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ഹിയത്. ഇരുചക്ര വാഹനങ്ങളും, മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
പുന്നപ്ര വാട്ടര്ഹൗസിനു സമീപം കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് വിദേശമദ്യം കച്ചവടം ചെയ്ത പറവൂര്‍ താഴ്ചയില്‍ വീട്ടില്‍ വിനീഷീ(25) നെഅറസ്റ്റ് ചെയ്തു. ഈയാളെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈയാളില്‍ നിന്നും 5.500 ലിറ്റര്‍ വിദേശമദ്യവും മദ്യം വിറ്റവകയില്‍ കൈയിലുണ്ടായിരുന്ന 4800 രൂപയും പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കെ. ആര്. ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസറന്മാരായ എന്‍. ബാബു, കുഞ്ഞുമോന്, സുമേഷ്, എം.കെ.സജിമോന്‍, സെബാസ്റ്റ്യന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. റെനി, ഓംകാര്‍നാഥ്, അരുണ്‍, അനില്‍കുമാര്‍, ശരത്ത്ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: