കൊച്ചി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം അലങ്കോലമാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായും സംസ്ഥാനത്ത് ചിലയിടങ്ങളിലും സമാന്തരമായ ആഘോഷങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കുന്ന സിപിഎം നടപടി ദുരുദ്ദേശപരമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു വ്യക്തമാക്കി.
രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശോഭായാത്രയ്ക്ക് പോലീസ് പലയിടങ്ങളിലും തടസ്സം നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആഴ്ചകള്‍ക്ക് മുന്‍പേ പോലീസിന് അപേക്ഷ നല്‍കിയിട്ടും പല സ്ഥലത്തും ശോഭായാത്രക്ക് അനുവാദം നല്‍കിയിട്ടില്ല.
ഹൈന്ദവ ആഘോഷത്തോടുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാവുന്നത്. നബിദിന റാലികളോ ക്രിസ്തുമസ് ആഘോഷമോ നടക്കുമ്പോള്‍ സി പിഎം ഇത്തരം തടസ്സപ്പെടുത്തലുകളുമായി രംഗത്ത് വരാറില്ല. ഹിന്ദു സംഘടനകളോടുള്ള സിപിഎമ്മിന്റെ ശത്രുത മതതീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണെന്നും ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: