കല്ലറ: കല്ലറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ത്രിദിന ക്യാമ്പും ശില്പശാലയും നാളെ സമാപിക്കും. ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.എം.റാസി ഉദ്ഘാടനം ചെയ്യും. കല്ലറ ഗ്രാമപഞ്ചായത്ത് അംഗം ദീപാ ഭാസ്കര്‍, പാങ്ങോട് എസ്എച്ച്ഒ നിയാസ്, ഹെഡ്മാസ്റ്റര് വിജയകുമാര്‍.ടി എന്നിവര്‍ സംസാരിക്കും. സ്കൂള്‍ എസ്പിസി കോര്‍ഡിനേറ്റര്‍മാരായ അഭിലാഷ്ചന്ദ്രന്‍, രമണി മുരളി ചുമതലയുള്ള സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ & പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. വി.മനുകുമാര്‍ (യൂത്ത് ട്രയിനര്‍), ജയകുമാര്‍ (എസ്പിസി റിസോഴ്സ് പേഴ്സണ്‍) എന്നിവര്‍ ശില്പശാലകള് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: