തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. നവംബര്‍ 7-ന് ഇന്ത്യ ന്യൂസിലാന്‍ഡ് ട്വന്റി20 മത്സരമാണ് അരങ്ങേറുക.
ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരമാകും ഗ്രീന്‍ ഫീല്‍ഡില്‍ നടക്കുക. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യും അടങ്ങുന്നതാണ് പരമ്പര. ഒക്ടോബര്‍ 22, 25, 29 തീയ്യതികളില്‍ മുംബൈ, പൂണെ, ലഖ്നൗ എന്നിവിടങ്ങിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.
നവംബര്‍ ഒന്ന്, നാല്, ഏഴ് തീയതികളിലായാണ് ഡല്‍ഹി, രാജ് കോട്ട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ട്വന്റി20 മത്സരങ്ങള്‍ നടക്കുക.
അതേ സമയം ഈ മാസം അവസാനം നടക്കുന്ന ഇന്ത്യ ഓസീസ് മത്സരണങ്ങളുടെ തീയതിയും ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുന്നത്.
12, 21, 24, 28, ഒക്ടോബര്‍ ഒന്ന് ഏന്നീ തീയ്യതികളില്‍ ചെന്നൈ കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബംഗളൂരു, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഏകദിന മത്സരങ്ങള്‍ നടക്കുമ്പോള്‍ റാഞ്ചി ഗുഹവാത്തി, ഹൈദരാബാദ്, എന്നീ സ്ഥലങ്ങളിലായി ഒക്ടോബര്‍ 7,10,13 തീയതികളിലാണ് ട്വന്റി20 മത്സരങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: