ആലക്കോട്: ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ വാട്സ് അപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചത് ആലക്കോട് മേഖലയില്‍ വിവാദമാകുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉന്നത കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ട വാട്സ് അപ്പ് ഗ്രൂപ്പിലാണ് അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ആലക്കോട് ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസ് (ഐ) എന്ന പേരില്‍ ആരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്നതായിരുന്നു ഗ്രൂപ്പ്. പല തവണകളിലായി നിരവധി അശ്ലീല ചിത്രങ്ങളാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ക്ക് പുറമേ അശ്ലീല വീഡിയോകളും ഗ്രൂപ്പിലേക്ക് വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നുവന്നതോടെയാണ് സംഭവം വിവാദമായത്. സിപിഎമ്മുകാരായ ചിലരാണ് ഗ്രൂപ്പില്‍ നുഴഞ്ഞുകയറി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നാണ് ഗ്രൂപ്പ് അഡ്മിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പലരും തയ്യാറായിട്ടില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: