ശ്രീകണ്ഠാപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. ചുഴലി ചാലില്‍ വയലിലെ ചിറയില്‍ ഷാജി(37)യെയാണ് ശ്രീകണ്ഠാപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. ലോഡിങ്ങ് തൊഴിലാളിയായ ഷാജി തിരുവോണ ദിവസം രാത്രിയില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് രണ്ട് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു
ആലക്കോട്: ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു. ആലക്കോട് ടൗണിലെ ജനശ്രീ വനിതാഹോട്ടലിലാണ് ഇന്നലെ രാവിലെ അപകടമുണ്ടായത്. ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് ചോര്‍ന്നത്. ഈ സമയത്ത് ഒട്ടേറെ തൊഴിലാളികള്‍ ഹോട്ടലിലുണ്ടായിരുന്നു. സാരമായി പൊള്ളലേറ്റ നെല്ലിപ്പാറയിലെ മേരി(55), ഹില്‍ടോപ്പിലെ ലീല(54)എന്നിവരെ ആലക്കോട്ടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: