തലശ്ശേരി: എസ്എന്‍ഡിപി യോഗം പാലയാട് ശാഖയുടെ വെള്ളോളിമുക്കിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഭൂമിപൂജ നടത്തി. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, തലശ്ശേരി യൂണിയന് പ്രസിഡണ്ട് കെ.ശശിധരന്, വൈസ് പ്രസിഡണ്ട് വി.ജിതേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പറമ്പന്‍ ശ്രീനി, ടി.ശശി, മമ്മാലി വിജയന്, സനത്ത് എന്നിവര്‍ ഭൂമിപൂജക്ക് നേതൃത്വം നല്കി. ചതയദിനാഘോഷത്തിന്റെ ഭാഗമായി പായസദാനവും ഉണ്ടായിരുന്നു.
പൊന്ന്യം ഗുരുചരണാലയം മഠത്തില്‍ ശ്രീനാരായണ ഭക്തജനയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ചതയദിനാഘോഷം നടന്നു. പ്രേമാനന്ദസ്വാമികള്‍ പ്രഭാഷണം നടത്തി. മഠം പ്രസിഡണ്ട് പി.സി.രഘുറാം അധ്യക്ഷത വഹിച്ചു. പി.കെ.ജയരാജന്, കെ.ശശിധരന്, സി.എന്‍.പവിത്രന്, എ.എം.ജയേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്എന്‍ഡിപി യോഗം തലശ്ശേരി യൂണിയന്റെ ആഭിമുഖ്യത്തില്‍ ചതയദിനം ആഘോഷിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടികള്‍ക്ക് സ്വാമി പ്രേമാനന്ദ നേതൃത്വം നല്കി. അധ്യാത്മിക പ്രഭാഷണവും പായസദാനവും ഉണ്ടായിരുന്നു.
ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണജയന്തി സമ്മേളനം നടത്തി. തലശ്ശേരി ജോയന്റ് ആര്‍ടിഒ എ.കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രേമാനന്ദ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.ബാലഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ടി.രാഘവന്, ഒ.എം.സജിത്ത്, പി.പി.മോഹനന്, ടി.എന്‍.പവിത്രന്, രഞ്ജിത്ത് പൂന്നോല്‍ എന്നിവര്‍ സംസാരിച്ചു. പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും രക്ഷാപ്രവര്‍ത്തനം നടത്തിയവരെയും ന്യൂമാഹി എസ്ഐ കളത്തില്‍ സന്തോഷ് ഉപഹാരം നല്കി ആദരിച്ചു. ദീപാരാധന, ഗുരുപൂജ, സമൂഹസദ്യ എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: