കണ്ണൂര്‍: ജിദ്ദ കണ്ണൂര്‍ ജില്ലാ എസ്വൈഎസ് കമ്മിറ്റിയുടെ എക്സലന്റ് കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് അഹമ്മദ് തേര്‍ളായിക്ക് നല്കാന് തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്വൈഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്. വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ജിദ്ദ എസ്വൈഎസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10000 രുപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 22ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.
എസ്വൈഎസ് സംസ്ഥാന സെക്രട്ടറി, എസ്എംഎഫ് ജില്ലാ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സംയുക്ത ജമാഅത്ത് സെക്രട്ടറി, അല്‍ബദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളും അഹമ്മദ് തേര്‍ളായി വഹിക്കുന്നുണ്ട്. മികച്ച പ്രഭാഷകന്‍ കൂടിയായ അദ്ദേഹം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ ഓര്‍ഗനൈസറുമാണ്. അഷ്റഫ് കോയിപ്ര, അലി ഫൈസി മാനന്തേരി, യൂസുഫ് ഉളിയില്‍, ഇബ്രാഹിം ബാഖവി പൊന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: