ന്യൂദല്‍ഹി: ഗൗരി ലങ്കേഷ് വധത്തെ ആര്‍എസ്എസ് ശക്തമായി അപലപിച്ചു. വെറുക്കപ്പെടേണ്ട, അപലപനീയമായ കുറ്റമാണ് നടന്നത്. കൊലയാളികളെ കണ്ടെത്തി തൂക്കിലേറ്റണം. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് എം.ജി വൈദ്യ ആവശ്യപ്പെട്ടു. തന്റെ നിലപാട് വ്യക്തമാക്കിയതിന് ഒരാളെ കൊല്ലുന്നത് യഥാര്‍ഥ ഹിന്ദുസംഘടനകള്‍ക്ക് സ്വീകാര്യമല്ല. അദ്ദേഹം പറഞ്ഞു.
ഗൗരി ലങ്കേഷ് വധത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് വി. നാഗരാജു ആവശ്യപ്പെട്ടു. കൊലപാതകത്തെ ശക്തമായി അപലപിച്ച അദ്ദേഹം സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്ത്തിണക്കമെന്നും കൊലയാളികളെ ഉടന്‍ കെണ്ടത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഗൗരിയുടെ കൊലപാതകത്തില്‍ വലിയ ദുഃഖവും വേദനയുമുണ്ട്. ബന്ധുക്കളുടെ വേദനയില്‍ പങ്കുചേരുന്നു. അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: