Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം സമ്മേളനങ്ങള്‍ തുടങ്ങുന്നു; സര്‍ക്കാര്‍ വീഴ്ചകളും ചര്‍ച്ചയാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 11:00 pm IST
in Kerala

കൊച്ചി: ഹൈദരാബാദിലെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള സിപിഎം സമ്മേളനങ്ങള്‍ ഈ മാസം 15ന് തുടങ്ങുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ വീഴ്ചകകളും ചര്‍ച്ചയായേക്കുമെന്ന് സൂചന. പനി മരണങ്ങള്‍, സ്വാശ്രയ വിഷയം, ബാലാവകാശ കമ്മീഷന്‍ നിയമന വിവാദം, റേഷന്‍ മുന്‍ഗണനാപ്പട്ടികയിലെ അപാകം തുടങ്ങി സര്‍ക്കാരിന്റെ ഒട്ടേറെ വീഴ്ചകള്‍ ബ്രാഞ്ച് സമ്മേളനങ്ങളിലുള്‍പ്പെടെ ചര്‍ച്ചയാകാനാണ് സാധ്യത.

സാധാരണക്കാരെ ഏറെ ബാധിക്കുന്ന റേഷന്‍ കാര്‍ഡ് വിഷയമായിരിക്കും താഴേത്തട്ടില്‍ ഏറെ വിമര്‍ശിക്കപ്പെടുക. സിപിഎം നടപടികള്‍ പലതും പരസ്യമായി എതിര്‍ക്കുന്ന സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പാണ് സിവില്‍ സപ്ലൈസ് എന്നതും വിമര്‍ശനത്തിന് ആക്കം കൂട്ടും. ലോട്ടറി വിഷയത്തില്‍ സിപിഎമ്മിലുണ്ടായ വിഷയങ്ങളും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഇതര സംസ്ഥാന ലോട്ടറി കേരളത്തില്‍ എത്തിക്കാന്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബി ശ്രമം നടത്തിയിരുന്നു.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സമ്മേളനങ്ങളില്‍ കണ്ണൂര്‍ ലോബിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നേക്കുമെന്നാണ് സൂചന. ധനമന്ത്രി തോമസ് ഐസക്കിനെ അനുകൂലിക്കുന്നവരാകും ഇത് ശക്തമായി ഉന്നയിക്കുക. ലോട്ടറി സമ്മാനഘടന ആകര്‍ഷണീയമല്ലാതാക്കിയതും താഴേത്തട്ടില്‍ വിമര്‍ശനത്തിനിടയാക്കും.

അടുത്തകാലത്തായി സിപിഎമ്മില്‍ വിഭാഗീയത പരസ്യമായി പ്രകടമാകുന്നില്ല. എങ്കിലും സമ്മേളനം അടുക്കുന്നതോടെ വിഎസ്-പിണറായി പക്ഷത്തെ ചേരിതിരിവ് ശക്തമാകുമെന്നാണ് സൂചന. ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി വിഎസിനെ അനുനയിപ്പിച്ചെങ്കിലും പാര്‍ട്ടി തീരുമാനങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്തത് ചര്‍ച്ചയാക്കാനാണ് വിഎസ് അനുകൂലികളുടെ നീക്കം.

അധികാരത്തിലേറിയ ശേഷം വിവിധ വിഷയങ്ങളില്‍ സിപിഐ എതിര്‍പ്പ് അറിയിച്ചിരുന്നു. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിലും സിപിഐയ്‌ക്ക് എതിര്‍പ്പുണ്ടായിരുന്നു.

മുഖ്യമന്ത്രി എടുത്ത ചില തീരുമാനങ്ങള്‍ക്കെതിരെ സിപിഐ നേതാക്കളും പരസ്യമായ നിലപാടെടുത്തിരുന്നു. സര്‍ക്കാറിന് ഒത്തൊരുമയോടെ നിലപാട് എടുക്കാന്‍ കഴിയാത്തതെന്താണെന്ന കാര്യവും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. പിണറായി സര്‍ക്കാര്‍ ഒന്നേകാല്‍ വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

Kerala

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.