ഏറ്റുമാനൂര്‍: ടൗണ്‍ എന്‍എസ്എസ് കരയോഗം, വനിതാസമാജം എന്നിവയുടെ വാര്‍ഷികയോഗവും, വനിത സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ആശ്രയ ഇ-സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. എന്‍എസ്എസ് ഹാളില്‍ കരയോഗം പ്രസിഡന്റ് എസ്.പി.നായര്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍ ആശ്രയ ഇ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കി തൊട്ടി മുഖ്യ പ്രഭാഷണം നടത്തി. മന്നം സോഷ്യല്‍ സര്‍വീസ് താലുക്ക് കോഓഡിനേറ്റര്‍ എസ്.ജയചന്ദ്രന്‍, മേഖല കണ്‍വീനര്‍ സന്തോഷ് കുമാര്‍, വി.എന്‍ കേശവന്‍ നായര്‍, ഡി. മോഹന്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. വനിതാസമാജം വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ്‌ലളിത.എം നായര്‍ അദ്ധ്യക്ഷയായി. സെക്രട്ടറി പ്രസന്നകുമാരി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: