ന്യൂയോര്‍ക്ക്: അമേരിക്കയുടെ വീനസ് വില്യംസ്, സൊളെയ്ന്‍ സ്റ്റീഫന്‍സണ്‍ എന്നിവര്‍ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍. പുരുഷ വിഭാഗത്തില്‍ 28-ാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണും അവസാന നാലിലെത്തി.
17-ാം സീഡ് അമേരിക്കയുടെ സാം ഖുറെയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ആന്ഡേഴ്സണ് സെമിയിലേക്ക് കുതിച്ചത്. സ്കോര്‍: 7-6 (7-5), 6-7 (9-11), 6-3, 7-6 (9-7).
മത്സരം മൂന്നു മണിക്കൂറും 26 മിനിറ്റും നീണ്ടുനിന്നു. ആദ്യമായാണ് ആന്ഡേഴ്സണ് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ കളിക്കാന്‍ യോഗ്യത നേടുന്നത്. 12-ാം സീഡ് സ്പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റയും സെമിയിലെത്തി. അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്ട്സ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് താരം അവസാന നാലിലെത്തിയത്.
കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം സെമിഫൈനലാണിത്. സ്കോര്‍: 6-4, 6-4, 6-2
വനിതാ സിംഗിള്‍സില്‍ 13-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ മൂന്ന് സെറ്റ് നീണ്ടവാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഒമ്പതാം സീഡായ വീനസ് വില്യംസ് അവസാന നാലില്‍ എത്തിയത്. രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ 6-3, 3-6, 7-6 (7-2) എന്ന സ്കോറിനായിരുന്നു വീനസിന്റെ വിജയം.
ലാത്വിയയുടെ 16-ാം സീഡ് അനസ്താസിയ സെവസ്റ്റോവയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് സൊളെയ്ന്‍ സ്റ്റീഫന്‍സണ്‍ അവസാന നാലില്‍ ഇടംപിടിച്ചത്. ആദ്യമായാണ് അമേരിക്കന്‍ താരം യുഎസ് ഓപ്പണിന്റെ സെമിയില്‍ കളിക്കാന്‍ യോഗ്യത നേടുന്നത്. രണ്ട് മണിക്കൂറും 28 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 6-3, 3-6, 7-6 (7-4) എന്ന സ്കോറിനായിരുന്നു സ്റ്റീഫന്‍സണിന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: