അമ്പലപ്പുഴ: അറവുകാട് ശ്രീദേവി ക്ഷേത്രത്തില്‍ ഇന്ന് സംന്യാസി സംഗമവും ഗുരുമന്ദിര വാര്‍ഷികവും നടക്കും. രാവിലെ പത്തിന് കോടി അര്‍ച്ചനയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നടക്കുന്ന സംന്യാസി സംഗമം ശിവഗിരി മഠം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉത്ഘാടനം ചെയ്യും. .വിശാലാനന്ദ സ്വാമികള്‍ അദ്ധ്യക്ഷനാകും. സംന്യാസി സംഗമത്തില്‍ സ്വാമിദേവാനന്ദ, ബ്രഹ്മകമാരീസ് ദിഷ, എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്, എസ്. കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇതോടൊപ്പം ഇരുപത്തി അഞ്ചാമത് ഗുരുമന്ദിര വാര്‍ഷികവും ഇരുപത്തിരണ്ടാമത് ഗ്രന്ഥശാല വാര്‍ഷികവും നടക്കും. പി.ടി. സുമിത്രന് സ്വാഗതവും പ്രഭുകുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: