കണ്ണൂര്‍: ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ആഭിമുഖത്തില്‍ തിരുവോണ ദിവസം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും പാല്‍പ്പായസം അടക്കം ഓണസദ്യ നല്കി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ എസ്. സജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി. ആര്.സുമിത്രന് സ്വാഗതം പറഞ്ഞു ട്രസ്റ്റ് പ്രസിഡന്റ് ടി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു, ബ്ലഡ് ഡോണേഴ്സ് കേരള രക്ഷാധികാരി ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, ബിന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു. പി.എം.സൂര്യ നന്ദി പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി ഓണം വിഷു ദിവസങ്ങളില്‍ ഹോട്ടലുകളും കാന്റീനുകളും അവധി ആയത് കൊണ്ട് രോഗികള്‍ക്കുള്ള ബുദ്ധിമുട്ട് മനസിലാക്കി സത്യസായി ട്രസ്റ്റ് ജില്ലാ ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്കി വരുന്നു . ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികളും, ട്രോമാ കെയര്‍ സൊസൈറ്റി കണ്ണൂര്‍ ട്രാക്ക് ഭാരവാഹികളും ജില്ലാ ആശുപത്രിയിലും കണ്ണൂര്‍ നഗരത്തിലും നടത്തിയ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്കി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: