കോട്ടയം: അശരണരായവര്‍, ഒരുനേരം ഉണ്ണാന്‍ ഇല്ലാത്തവര്‍. കോട്ടയം നഗരത്തിലെ ദരിദ്രരായവര്‍, ഭിക്ഷക്കാര്, കടത്തിണ്ണയിലും തെരുവോരത്തും അന്തിയുറങ്ങുന്നവര്‍. ഓണ നാളില്‍ സേവാഭാരതി അവര്‍ക്കൊപ്പമായിരുന്നു ഓണം ആഘോഷിച്ചത്.
മൂന്ന് ഭാഗമായി തിരിഞ്ഞു നൂറോളം പ്രവത്തകര്‍ നഗരപ്രദക്ഷിണം നടത്തി. കടത്തിണ്ണകളിലും തെരുവോരത്തും ഓണനാളിലും വിശന്നിരിക്കുന്ന വൃദ്ധരും സ്ത്രീകളുമടക്കം നിരവധി ആളുകളെ നേരിട്ട് കണ്ട് അവര്‍ക്കെല്ലാം ഓണസദ്യയും ഓണക്കോടിയും ഓണാശംസയും നല്കി. സ്വന്തം വീടുകളില്‍ ആര്‍ഭാടമായി ഓണം കൊണ്ടാടുന്നവര്ക്കിടയില് സേവാഭാരതി പ്രവര്‍ത്തകരുടെ കാരുണ്യം മാതൃകാ പരമായിരുന്നു.
ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ നേതൃത്വം നല്കിയ പരിപാടിയില്‍ കോട്ടയം മുനിസിപ്പല്‍ ആറാം വാര്‍ഡ് കൗണ്‍സിലര്‍ വിനു ആര് മോഹന്‍, വിഭാഗ് കാര്യവാഹ് പി.ആര്. സജീവ്, സഹ കാര്യവാഹ് ഡി ശശികുമാര്‍, വിഭാഗ് പ്രചാരക് ഒ.എം. ശ്രീജിത്ത്, ജില്ലാ കാര്യവാഹ് ജി. സജീവ്, സേവാ പ്രമുഖ് ആര്. രാജേഷ്, പെന്‍ഷനേഴ്സ് സംഘം ജില്ലാ സെക്രട്ടറി കെ.ആര്. വിശ്വംഭരന് എന്നിവരും പ്രവര്‍ത്തകര്‍ക്കൊപ്പം ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: