കണ്ണൂര്‍: ഓണാഘോഷത്തിനായി പയ്യാമ്പലത്തെത്തിയ വിദ്യാര്‍ത്ഥികള്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ടു. രണ്ടുപേരെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താന്‍കഴിഞ്ഞില്ല. തോട്ടട അജയ് നിവാസിലെ മനോജിന്റെ മകന് അഖില്‍ (11)നെയാണ് കാണാതായത്. അഖിലിനോടൊപ്പം സഹോദരന് നിഖില്‍, കൂട്ടുകാരായ വസന്ത്, സച്ചിന്, നിധീഷ്, സുമേഷ് എന്നിവരും കുളിക്കാനിറങ്ങിയിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. തോട്ടയ വെസ്റ്റ് യുപി സ്കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അഖില്‍. കടലില്‍ നിന്നും രക്ഷപ്പെടുത്തിയ സച്ചിന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അഖിലിനുവേണ്ടി മുങ്ങല്‍ വിദഗ്ധരും കോസ്റ്റല്‍ പോലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: