മുംബൈ : പൈലറ്റുമാരുടയും ക്യാബിന്‍ ക്രൂ അംഗങ്ങളുടേയും ആല്‍ക്കഹോള്‍ പരിശോധന നടത്താത്തവര്‍ക്കെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍(ഡിജിസിഎ). ജീവനക്കാരുടെ പരിശോധന നിര്‍ബന്ധമാക്കി. ഉച്ഛ്വാസ വായുവിന്റെ പരിശോധനയില്‍ പങ്കെടുക്കാത്ത 130 പൈലറ്റുമാര്‍, 430 ക്യാബിന്‍ ക്രൂ എന്നിവര്‍ക്കെതിരെയാണ് ഡിജിസിഎ നടപടി സ്വീകരിക്കുന്നത്.
സിംഗപ്പൂര്‍, കുവൈത്ത്, ബാങ്കോക്ക്, അഹമ്മദാബാദ്, ഗോവ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ ആല്‍ക്കഹോള്‍ പരിശോധന ഡിജിസിഎ കര്‍ശ്ശനമാക്കിയിട്ടുണ്ട്. അതിനിടെ എയര്‍ ഇന്ത്യയുടെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയും ഉണ്ടാകും.
ഡിജിസിഎ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രകാരം പൈലറ്റുമാരും ക്യാബിന്‍ക്രൂവും ആല്‍ക്കഹോള്‍ പരിശോധനയ്‌ക്കു വിധേയമാകേണ്ടതുണ്ട്. ഇതിനു വിസമ്മതിച്ച 132 പൈലറ്റുമാര്‍, 434 ക്യാബിന്‍ ക്രൂ എന്നിവര്‍ക്കെതിരെ ഡിജിസിഎ ഇതിനു മുമ്പു തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇതിനുശേഷവും പരിശോധനയ്‌ക്ക് തയ്യാറാകാത്ത ജീവനക്കാരുടെ ലൈസന്‍സ് ഉള്‍പ്പടെയുള്ളവ സസ്‌പെന്‍ഡ് ചെയ്യുമെന്ന് എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. 2016ല്‍ നടത്തിയ ആല്‍ക്കഹോള്‍ പരിശോധനയില്‍ 224 പൈലറ്റുമാരും, 2015ല്‍ 202 പേരും പരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ട്.
















