ചിറ്റിലഞ്ചേരി:തിരുവോണദിവസം വൈകിട്ട് വീട്ടമ്മക്കും മകനും വെട്ടേറ്റു. മേലാര്‍കോട് ചേരാമംഗലം മണലിക്കാട്ടില്‍ കമലം(60), ജയരാമന്(40) എന്നിവര്‍ക്കുനേരെയാണ് പ്രദേശവാസികളായ ആറംഗസംഘത്തിന്റെ അക്രമമുണ്ടായത്. മണലിക്കാട് കൃഷ്ണന്റെ മക്കളായ വിനീഷ്,അനീഷ്,വിഷ്ണു, കണ്ടാലറിയാവുന്ന മറ്റുമൂന്നുപേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.
പ്രദേശത്തെ ഒരു വിഷയുവമായി ബന്ധപ്പെട്ട് ജയരാമനും ഇവരും തമ്മില്‍ വഴക്കുണ്ടായി. സംഭവദിവസം വൈകിട്ട് ജയരാമന്റെ വീട്ടിലെത്തിയ ഇവരുമായി വാക്കുതര്‍ക്കമുണ്ടായി. വാളുമായി തിരിച്ചെത്തിയ യുവാക്കള്‍ ജയരാമനെ വീടിനകത്തിട്ട് വെട്ടുകയും,കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു. ഇത് തടുക്കുവാനെത്തിയ അമ്മ കമലത്തെ കമ്പിവടികൊണ്ട് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആലത്തൂര്‍ പോലീസ് ജയരാമന്റെ പരാതിയില്‍ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: