ഗാസിയാബാദ് : ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സെല്‍ഫിയെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് എട്ടുവയസ്സുകാരനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയശേഷം കണ്ണിലേക്ക് വെടിയുതിര്‍ത്തു. കടയില്‍ നിന്ന് സിഗരറ്റ് വാങ്ങി നല്കാന് ആവശ്യപ്പെട്ടിട്ട് അതിനു തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ജുനൈദ് എന്ന ബാലനു നേരെയാണ് വെടിയുതിര്‍ത്തത്.
തോക്കുമായി നില്ക്കുന്ന സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അയല്‍വാസിയായ കാലെ ജൂനൈദിനെ വിളിച്ചു വരുത്തിയത്. അതിനുശേഷം കുട്ടിയുടെ കണ്ണിനു നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ദല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജുനൈദിന്റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് കലെയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്നത് കള്ളത്തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: