ആലുവ: നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്കുമാര് ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടു. ഉച്ചയ്ക്ക് 12.15 ഓടെയാണ് ഗഷേണ് ജയിലിലെത്തിയത്. തിരുവോണ ദിവസം നടന് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.
കാവ്യാ മാധവനും മകള്‍ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ദിലീപിനെ കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. പിന്നാലെ സംവിധായകന് രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരീശ്രീ അശോകന് എന്നിവരും ദിലീപിനെ ജയിലിലെത്തി കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: