കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരടക്കം 14 പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. താമരശേരി സിഐയ്ക്കാണ് അന്വേഷണ ചുമതല.
തിരുവോണ ദിവസമാണ് നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘം വിനോദസഞ്ചാരത്തിനെത്തിയ നാല് യുവാക്കളെ മര്‍ദിച്ച് അവശരാക്കിയത്.
പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: