ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ രാജ്യത്തെ ജനങ്ങള്‍ക്കും കേരളീയര്‍ക്ക് പ്രത്യേകമായും ഓണാശംസകള്‍ നേര്‍ന്നു.
വിളവെടുപ്പുത്സവത്തിന് തുടക്കമിടുന്ന ഒാണം കര്‍ഷകരുടെ കഠിനാധ്വാനത്തിന്റെ ആഘോഷവേളയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കുടുംബത്തോടൊപ്പം ആഘോഷങ്ങളും ആഹ്ളാദവും പങ്കിടുമ്പോള്‍ സമൂഹത്തിലെ പാവപ്പെട്ടവരെയും ഓര്‍മ്മിക്കണം. സമൂഹത്തില്‍ സൗഹാര്‍ദ്ദവും ഐക്യവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈയവസരം പ്രയോജനപ്പെടട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
രാജ്യത്ത് സന്തോഷവും സമാധാനവും സമ്പല്‍സമൃദ്ധിയും നിലനില്ക്കാന് ഓണാഘോഷം വഴിയൊരുക്കട്ടെയെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആശംസിച്ചു.
സമൂഹത്തിന്റെ സന്തോഷത്തിനും ക്ഷേമത്തിനും സൗഹാര്‍ദ്ദത്തിനും ഈയവസരം വഴിയൊരുക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: