കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഗ്പൂരിലെ നാഷണല്‍ ഫയര്‍ സര്‍വ്വീസ് കോളേജ് 2018 ലെ സബ്-ഓഫീസേഴ്സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി 2017 സെപ്റ്റംബര്‍ 19 വരെ സ്വീകരിക്കും. രണ്ട് ബാച്ചുകളിലായി ജനുവരി, ജൂലൈ മാസങ്ങളിലായി ആരംഭിക്കുന്ന കോഴ്സില്‍ 30 പേര്‍ക്ക് വീതം പ്രവേശനം ലഭിക്കും. 33 ആഴ്ചയാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഇതില്‍ 12 ആഴ്ച ഫയര്‍ സര്‍വ്വീസില്‍ പ്രായോഗിക പരിശീലനമാണ്.
അപേക്ഷകര്‍ക്ക് പ്രായം 1.1.2018 ല്‍ 18 നും 25 നും മധ്യേയാവണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അംഗീകൃത സര്‍വ്വകലാശാല ബിരുദക്കാര്‍ക്കും ഏതെങ്കിലും ബ്രാഞ്ചില്‍ ത്രിവത്സര അംഗീകൃത എന്‍ജിനീയറിംഗ് ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിവുള്ളവരാകണം. യോഗ്യതാപരീക്ഷ 2017 ആഗസ്റ്റ് 31 നകം വിജയിച്ചിട്ടുള്ളവരെയാണ് പരിഗണിക്കുക.
അപേക്ഷാര്‍ത്ഥികള്‍ക്ക് ഇനി പറയുന്ന ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കണം. പുരുഷന്മാര്ക്ക് ഉയരം-165 സെന്റീമീറ്ററില്‍ കുറയാന്‍ പാടില്ല. ചെസ്റ്റ് – 81 സെന്റീമീറ്റര്‍. വികസനശേഷി-5 സെ.മീറ്റര്‍. മിനിമം ഭാരം 50 കിലോഗ്രാം. വനിതകള്‍ക്ക് ഉയരം 157 സെ.മീറ്റര്‍. ഭാരം 46 കിലോഗ്രാം. നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങളൊന്നും പാടില്ല. നല്ല മാനസികാരോഗ്യമുള്ളവരായിരിക്കണം.
സര്‍ക്കാര്‍ ആശുപത്രിയിലെ സിവില്‍ സര്ജന്/ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍നിന്നും നിര്‍ദ്ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷഓണ്‍ലൈനായി www.newnfsc.com എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബര്‍ 19 ന് മുന്‍പ് സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. എന്‍ട്രന്‍സ് പരീക്ഷാഫീസ് 100 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 25 രൂപ. ഡയറക്ടര്‍, എന്‍എഫ്എസ്സി നാഗ്പൂറിന് നാഗ്പൂരില്‍ മാറ്റാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നുമെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായി പരീക്ഷാ ഫീസ് അപേക്ഷയോടൊപ്പം നല്‍കണം. മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണ സമയത്ത് അപ്ലോഡ് ചെയ്യുകയും പകര്‍പ്പ് അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയോടൊപ്പം ഉള്ളടക്കം ചെയ്യുകയും വേണം.
ഒപ്പോടുകൂടിയ ഹാര്‍ഡ്കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം ദ ഡയറക്ടര്‍, നാഷണല്‍ ഫയര്‍ സര്‍വീസ് കോളജ്, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ്, ഗവണ്മെന്റ് ഓഫ് ഇന്ത്യ, ടാക്ലി ഫീഡര്‍ റോഡ്, രാജ് നഗര്‍, നാഗ്പൂര്‍-440013, മഹാരാഷ്ട്ര എന്ന വിലാസത്തില്‍ 2017 സെപ്തംബര്‍ 29 നകം കിട്ടത്തക്കവണ്ണം അയയ്ക്കണം. കവറിന് പുറത്ത് Application for 41th All India Entrance Examination’ എന്ന് എഴുതിയിരിക്കണം.
2017 ഒക്ടോബര്‍ 29 ന് ചെന്നൈ, ദല്‍ഹി, മുംബൈ, നാഗ്പൂര്‍, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന 41-ാമത് ഓള് ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റില്‍ ജനറല്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ പ്രാഗത്ഭ്യമളക്കുന്ന ചോദ്യങ്ങളുണ്ടാകും. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് താമസംവിനാ ഫയര്‍ഫോഴ്സിലും മറ്റും തൊഴില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.nfscnagpur.nic.in, www.newnfsc.com എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: