Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരവാദിത്വം വലുത്; ഉറച്ച ചുവടോടെ നിര്‍മ്മല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 06:45 pm IST
in India

ന്യൂദല്‍ഹി: സത്യപ്രതിജ്ഞയ്‌ക്ക് മുന്‍പായി തന്റെ വസതിയില്‍ നല്‍കിയ ചായസത്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ”മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം. ഫലം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്”. റിസള്‍ട്ടുണ്ടാക്കുന്ന കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രിക്കാവശ്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി പരിപൂര്‍ണമായി ഇത് നിര്‍വ്വഹിച്ച മന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍.

ഈ തിരിച്ചറിവാണ് നിര്‍മ്മലയെ പ്രതിരോധമന്ത്രിയാക്കാന്‍ മോദിയെ പ്രേരിപ്പിച്ചത്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത രാഷ്‌ട്രീയ നേതാവിനെയാണ് ബിജെപിയുടെ ഔദ്യോഗിക വക്താവായിരിക്കുമ്പോള്‍ നിര്‍മ്മലയില്‍ കണ്ടത്. ഒരു ചോദ്യത്തിന് മുന്‍പിലും അവര്‍ പതറിയിരുന്നില്ല. ഉത്തരം നല്‍കാതെ അവഗണിക്കുന്ന പതിവുമില്ല. മാധ്യമ പ്രവര്‍ത്തകരെ മറുചോദ്യത്താല്‍ പലപ്പോഴും നിശബ്ദരാക്കുകയും ചെയ്യും. ആദ്യ വനിതാ പ്രതിരോധ മന്ത്രിയാണ് നിര്‍മ്മല. നേരത്തെ ഇന്ദിരാഗാന്ധി പ്രതിരോധമന്ത്രാലയം കൈകാര്യം ചെയ്തിരുന്നു. എന്നാലത് പ്രധാനമന്ത്രി പദത്തിനൊപ്പമുള്ള അധിക ചുമതലയായിരുന്നു. വലിയ വെല്ലുവിളിയാണ് ഏറ്റെടുക്കാനുള്ളത്.

സൈനിക ശക്തിയില്‍ മുന്‍നിരയിലാണ് ഇന്ത്യയെങ്കിലും ഏത് സമയത്തും അശാന്തമാകുന്ന അതിര്‍ത്തികളാണുള്ളത്. അയല്‍രാജ്യമായ പാക്കിസ്ഥാന്റെയും ചൈനയുടെയും കടന്നാക്രമണങ്ങള്‍ ചെറുക്കപ്പെടേണ്ടതുണ്ട്. അന്താരാഷ്‌ട്ര വേദികളില്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. ഏറെ സങ്കീര്‍ണമായ സാഹചര്യത്തിലും നിര്‍മ്മലയില്‍ പ്രധാനമന്ത്രി വിശ്വാസമര്‍പ്പിക്കുന്നത് ഏത് ചുമതലയും ഏറ്റെടുത്ത് നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന ഉറപ്പുള്ളതിനാലാണ്. ലോക വ്യാപാര സംഘടനയിലടക്കം ഇന്ത്യയുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചതും ഉഭയകക്ഷി ചര്‍ച്ചകളിലെ നിലപാടുകളും പ്രധാനമന്ത്രിയെ സ്വാധീനിച്ചിരുന്നു.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോകടറേറ്റും നേടിയിട്ടുള്ള തമിഴ്‌നാട് സ്വദേശിയായ നിര്‍മ്മലയുടെ പഴയ തട്ടകം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയാണ്. വ്യവസായ വാണിജ്യ മന്ത്രിയെന്ന നിലയ്‌ക്കുള്ള അവരുടെ പ്രവര്‍ത്തനത്തില്‍ അക്കാദമിക് യോഗ്യത സഹായകരമായിരുന്നു. ബിബിസിയുടെ ഇന്ത്യയിലെ ചുമതല വഹിച്ചിരുന്ന നിര്‍മ്മല 2006ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഏതാനും വര്‍ഷങ്ങള്‍ പാര്‍ട്ടി വക്താവായി പ്രവര്‍ത്തിച്ചു.

പ്രതിരോധമന്ത്രിയെന്നതിന് പുറമെ, രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന മന്ത്രിതല സമിതിയില്‍ നിര്‍മ്മല അംഗമാകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നിലവില്‍ കമ്മറ്റിയില്‍ അംഗമാണ്. ആദ്യമായാണ് കമ്മറ്റിയില്‍ ഒരേ സമയത്ത് രണ്ട് വനിതാ അംഗങ്ങളുണ്ടാകുന്നത്. മാധ്യമ പ്രവചനങ്ങള്‍ അപ്രസക്തമാക്കിയാണ് നിര്‍മ്മല പ്രതിരോധം ഏറ്റെടുത്തത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര തീരുമാനവുമാണത്.

സ്ത്രീകള്‍ക്കുള്ള അംഗീകാരം

ന്യൂദല്‍ഹി: ഇന്ത്യയിലെ സ്ത്രീകളുടെ മികവിന് പ്രധാനമന്ത്രി നല്‍കിയ അംഗീകാരമാണ് പ്രതിരോധ മന്ത്രി സ്ഥാനമെന്ന് നിര്‍മ്മല സീതാരാമന്‍. രാജ്യത്തിനായി സ്ത്രീകള്‍ക്കും പലതും ചെയ്യാന്‍ സാധിക്കുമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കുന്നത്. വലിയ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നില്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടി നേതൃത്വത്തോടും പ്രധാനമന്ത്രിയോടും നന്ദി പറയാന്‍ വാക്കുകളില്ല. അവര്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.