ഓണത്തിന്റെ ഐതീഹ്യത്തെ വികലമായി ചീത്രീകരിച്ച് മലയാളമനോരമയിലെ പഠിപ്പുരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ശക്തമായ പ്രതിഷേധം. പവിത്രമായി ആഘോഷിക്കുന്ന ഓണത്തെ വികലമാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതിനു പിന്നിലെന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം. ഓണത്തെ ഇസ്ലാമികവും വൈദേശികവുമായി ചിത്രീകരിച്ചായിരുന്നു മലയാള മനോരമയിലെ ലേഖനം. എതിരഭിപ്രായങ്ങളില്‍ ചിലത് പ്രസിദ്ധീകരിക്കുന്നു.
അസംബന്ധമെന്ന് തപസ്യ
മലയാള മനോരമ പഠിപ്പുര പംക്തിയില്‍ പ്രസിദ്ധീകരിച്ച ഓണത്തെകുറിച്ചു വന്ന വാര്‍ത്ത ശുദ്ധ അസംബന്ധവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്‍. സത്യത്തെ മറയ്‌ക്കുകയും പുതുതലമുറക്ക് തെറ്റായ അറിവുകള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
ഓണം ബുദ്ധമതവുമായി ബന്ധപ്പെട്ടത്: മോഹനവര്‍മ്മ
യഥാര്‍ത്ഥത്തില്‍ ഓണം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ഹിന്ദു മതമായോ ഇസ്ലാം മതമായോ അതിന് ബന്ധമില്ല. മലയാള മനോരമ എന്തുകൊണ്ടാണ് പഠിപ്പുരയില്‍ ഇങ്ങനെ എഴുതിയതെന്ന് അറിയില്ല. അവര്‍ വ്യക്തമായി പഠിച്ച ശേഷമാണ് സാധാരണ വാര്‍ത്ത കൊടുക്കാറ്. എന്ത് പറ്റിയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതേക്കുറിച്ച് വിശദമായി പഠിച്ചിട്ടേ പ്രതികരിക്കാനാവൂ.
പിന്നില്‍ ഗൂഢോദ്ദേശ്യം: കെ.പി. ശശികല
ഇതൊരു ഗൂഢ ഉദേശ്യത്തോടുകൂടിതന്നെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് നാളത്തെ ചരിത്രമാക്കാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്. യഥാര്‍ത്ഥ ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. മൂന്നുനാലുവര്‍ഷം മുമ്പ് എറണാകുളം ജില്ലാ പഞ്ചായത്ത് ഇറക്കിയ വികസനരേഖയിലും ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം വികലമായി നല്‍കിയിരുന്നു. ശശികല പറഞ്ഞു.
മനോരമ മാത്രമല്ല മറ്റുചില പ്രസ്ഥാനങ്ങളും മാഗസീനുകളും മഹാബലിയെ ഹാസ്യമായി ചിത്രീകരിച്ചിക്കുന്നുണ്ട്. ഓണത്തെപ്പറ്റിയുള്ള ചരിത്രത്തെ ഇസ്ലാമുമായി ബന്ധപ്പെടുത്തി മനോരമ പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇസ്ലാമിക-മനോരമ കൂട്ടുകെട്ടിന്റെ ഫലമാണ് ഇത്തരം തെറ്റായ വിവരങ്ങള്‍ നല്‍കുവാന്‍ കാരണം.ഇത്തരം ലേഖനങ്ങള്‍ എഴുതുന്ന മാധ്യമങ്ങള്‍ക്കെതരി നടപടിയെടുക്കണം. ഹിന്ദുസംസ്‌കാരത്തെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്നതും വളച്ചൊടിക്കുന്നതും അംഗീകരിക്കുവാന്‍ കഴിയില്ല.
വി.കെ.സോമസുന്ദരന്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക്
മനോരമയില്‍ വന്നതുസംബന്ധിച്ച് ഒന്നും പറയാനില്ല. ചരിത്രപരമായി എന്തെങ്കിലും സത്യമുണ്ടോ എന്നറിയില്ല. മലയാളി ഉള്ള കാലം മുതല്‍ക്ക് ഓണമുണ്ട്. ഓണാഘോഷം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓണത്തെക്കുറിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. ഐതീഹ്യങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല.
മുണ്ടൂര്‍ സേതുമാധവന്‍ എഴുത്തുകാരന്‍
മനോരമയില്‍ പറയുന്ന രണ്ടുകാര്യങ്ങളും ചരിത്ര അഭാസമാണ്.ഇത് അടിസ്ഥാന രഹിതമാണ്. ഇതുമായി ഓണത്തെ ബന്ധിപ്പിക്കുന്നത് ശുദ്ധഅസംബന്ധമാണ്. പരമ്പരാഗതമായി എല്ലാവരും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഓണത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കുന്നത് ശരിയല്ല.
പണ്ഡിത രത്‌നം ഡോ.പി.കെ.മാധവന്‍ വിദ്യാഭാരതി അഖിലഭാരതീയ മുന്‍ അധ്യക്ഷന്‍
ഓണം ദേശീയോത്സവമാണ്. പലരും പലതും എഴുതിപ്പിടിപ്പിച്ചാലും ജനമനസിലുള്ള ഓണഘോഷത്തിന്റെ ചരിത്രവും,പൊലിമയും,പ്രാധാന്യവും ഒരിക്കലും കുറയുകയില്ല. ഇതുവരെ കുറഞ്ഞിട്ടുമില്ല. മനോരമയില്‍ വന്നത് കെട്ടുകഥയാണ്. അത് വിവാദമാക്കേണ്ടതില്ല. ചരിത്രം ചരിത്രത്തിന്റെ വഴിക്ക് പൊയ്‌ക്കോട്ടെ.
ഡോ. എം.എന്‍.അന്‍വറുദീന്‍ പാലക്കാട് മുന്നോട്ട് ജില്ലാ പ്രസിഡന്റ്
മനോരമയില്‍ ഓണത്തെപ്പറ്റി ചിലവിശ്വാസങ്ങള്‍ എന്ന സി.ആര്‍.രവി നമ്പ്യാര്‍ എഴുതിയ വിവരങ്ങള്‍ അദ്ദേഹത്തിന് എവിടെ നിന്നാണ് ലഭിച്ചതെന്നറിയില്ല.ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല.
ഡോ.ടി.എന്‍.സരസുറിട്ട.പ്രിന്‍സിപ്പാള്‍ ഗവ.വിക്ടോറിയ കോളേജ് പാലക്കാട്
















