മാഹി: പന്തക്കലില്‍ സ്ഥാപിച്ച ശ്രീകൃഷ്ണ ജയന്തി പോസ്റ്ററുകളും വയലില്‍ പീടികയിലെ ബാലഗോകുലം കൊടികളും രാത്രിയുടെ മറവില്‍ സിപിഎം സംഘം നശിപ്പിച്ചു. അഫ്രോസ്, സാരംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടികള്‍ നശിപ്പിച്ചത്. ഇവര്‍ ബൈക്കിലെത്തി കൊടികള്‍ നശിപ്പിക്കുന്ന ദൃശ്യം അവിടെ സ്ഥാപിച്ചിരുന്ന സിസി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഇതിനു മുമ്പും പലതവണ കൊടികള്‍ നശിപ്പിക്കുകയും വായനശാല അക്രമിക്കുകയും ചെയ്തിട്ടുണ്ട് ഇതിനു പിന്നിലും ഇവരാണെന്ന് സംശയിക്കുന്നു. ഒരു ഭാഗത്ത് സമാധാനശ്രമങ്ങള്‍ നടക്കുമ്പോള്‍ മനഃപൂര്‍വ്വം പ്രകോപനങ്ങളുണ്ടാക്കുന്ന ഈ ക്രിമിനല്‍ സംഘത്തെ തളളിപ്പറയാന്‍ സിപിഎം നേതൃത്വം തയ്യാറാവണമെന്നും പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടികളുണ്ടാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: