ആലക്കോട്: കുന്നമംഗലത്ത് മുപ്പതോളം കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആലക്കോട് സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു, കൊച്ചുകുട്ടാപറമ്പിലെ കല്ലേപറമ്പില്‍ മുഹമ്മദ് (28)ആണ് പിടിയിലായത്. 2008ല്‍ അഞ്ഞൂറ് പവന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് മുഹമ്മദിനെ അറസ്റ്റ്ചെയ്തിരുന്നു. തളിപ്പറമ്പ് മാവിച്ചേരിയില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്ന ഇയാള്‍ ഒറ്റക്കായിരുന്നു ജില്ലയുടെ വിവിധ മോഷണം നടത്തിയിരുന്നത്. പയ്യന്നൂര്‍, കണ്ണൂര്‍, കാഞ്ഞങ്ങാട്, മട്ടന്നൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുമുണ്ട്.
2008ല്‍ പിടികൂടിയ സംഭവത്തില്‍ കേസില്‍ ഇയാള്‍ക്കെതിരെ തെളിവില്ല എന്ന കാരണം പറഞ്ഞ് കോടതി അന്ന് ചാര്‍ജ്ജ് ചെയ്ത 25 കേസും തള്ളിയിരുന്നു. 2000ല്‍ കണ്ണൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം പരാതിക്കാരെ നേരിട്ട് കണ്ട് താണപേക്ഷിച്ചതിന് ശേഷം പിന്‍വലിക്കുകയായിരുന്നു.
വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്താണ് ഇയാള്‍ കവര്‍ച്ച നടത്താറ്. സ്വര്‍ണ്ണവും പണവും മാത്രമേ മോഷ്ടിക്കുകയുള്ളൂ. മുഹമ്മദിന്റെ അറസ്റ്റോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: