നിലമ്പൂര്‍: നഗരസഭാ ബോര്‍ഡ് യോഗത്തില്‍ അജണ്ടയില്‍ ഇല്ലാത്ത വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നുവെന്ന് കാണിച്ച് സ്വതന്ത്ര കൗണ്‍സിലര്‍ മുസ്തഫ കളത്തുംപടിക്കല്‍ സെക്രട്ടറിക്കും ചെയര്‍പേഴ്‌സണും വിയോജന കുറിപ്പ് നല്‍കി.
കഴിഞ്ഞ 29ന് നടന്ന കൗണ്‍സില്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയ 16 അജണ്ടകള്‍ കൂടാതെ അജണ്ടയില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ ചെയര്‍പേഴ്‌സണ്‍ ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തു. അതില്‍ പങ്കെടുത്ത അംഗമെന്ന നിലയിലാണ് വിയോജനകുറിപ്പ് നല്‍കിയതെന്നും കൗണ്‍സിലര്‍ പറയുന്നു.
കേരള മുനിസിപ്പാലിറ്റി കൗണ്‍സില്‍ യോഗ നടപടിക്രമം 10 (6) പ്രകാരം അജണ്ടയില്‍ ഉള്‍പ്പെടാത്ത ഒരു വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യുവാനോ തീരുമാനമെടുക്കാനോ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കൗണ്‍സിലര്‍മാരും അംഗീകരിക്കുന്ന പക്ഷം അടിയന്തിര പ്രാധാന്യമുള്ള ഏതൊരുവിഷയവും പരിഗണിക്കപ്പെടാം. ഇത്തരം വിഷയങ്ങളില്‍ പോലും മുഴുവന്‍ കൗണ്‍സിലര്‍മാരും അനുകൂലിക്കുന്ന പക്ഷം മാത്രമേ ചര്‍ച്ചക്കെടുക്കാനും തീരുമാനമെടുക്കാനും പാടുള്ളുവെന്നിരിക്കെ ഇതിന് വിരുദ്ധമായാണ് അജണ്ടയില്‍ ഇല്ലാത്ത വിഷയങ്ങളില്‍ തീരുമാനമെടുത്തതെന്നും വിയോജനകുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: