തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചതിന് ന്യായീകരണവുമായി എക്സൈസ് മന്ത്രി രംഗത്ത്. വിനോദ സഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ദൂരപരിധി പുതുക്കി നിശ്ചയിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പഴയ ദൂരപരിധി പുനസ്ഥാപിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ തീരുമാനം അനുസരിച്ച് ആരാധനാലയങ്ങളിലും സ്‌കൂളുകളിലും നിന്ന് 50 മീറ്ററിന് അപ്പുറത്ത് ഇനിമുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.
ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് തയാറായതെന്നാണ് വിവരങ്ങള്‍.
















