കണ്ണൂര്‍: മനോജ് വധക്കേസിലെ മുഖ്യസൂത്രധാരനെന്ന് സിബിഐ കണ്ടെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മനോജ് വധക്കേസിന് പുറമെ രണ്ട് കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.മോഹനനെ 1994 ഏപ്രില്‍ 19 ന് കൂത്തുപറമ്പ് നഗരത്തില്‍വെച്ച് വെട്ടിക്കൊന്ന കേസില്‍ പ്രതിയായിരുന്നു. മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാണ്, ന്‍ സിബിഐ അന്വേഷണം നേരിടുകയാണ്. മോഹനന്‍ വധക്കേസില്‍ കോടതി ജയരാജനെ കുറ്റവിമുക്തനാക്കിയിരുന്നു.
2013 ഫെബ്രുവരി 19ന് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സിപിഎം സംഘം കൊന്ന സംഭവത്തില്‍ ആസൂത്രണം നടത്തിയത് പി.ജയരാജനാണെന്നാണ് കേസ്. അറസ്റ്റിലായതിനു ശേഷം കോടതിയെ സമീപിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക സ്‌റ്റേ വാങ്ങിയെങ്കിലും ഷുക്കൂറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസില്‍ സാക്ഷികളെ വിളിച്ചു വരുത്തി സിബിഐ ചോദ്യം ചെയ്തു വരികയാണ്. ഷുക്കൂര്‍ കേസിലും ജയരാജന്‍ പ്രതിപട്ടികയിലെത്തും.
ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നെങ്കിലും ചില ഇടപെടലുകള്‍ കാരണം കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഇതിലെ ജയിലില്‍ കഴിയുന്ന പ്രധാന പ്രതികളെല്ലാം കണ്ണൂര്‍ സ്വദേശികളാണ്. ഇവര്‍ക്ക് ജയരാജനുമായി അടുത്ത ബന്ധമുണ്ട്. കെ.കെ.രമ സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിബിഐ എന്നിവിടങ്ങളില്‍ നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടി്. ടി.പി.കേസിലെ ഗൂഡാലോചന അന്വേഷിച്ചാല്‍ പി.ജയരാജന്‍ പ്രതിരോധത്തിലാകും.
















