മീനങ്ങാടി: വയനാട് ജില്ലയിലെ മുഴുവന്‍ ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സപ്തംബര്‍ 17ന് മൂന്ന് മണിക്ക് മീനങ്ങാടി കരിന്തണ്ടന് നഗറില്‍ ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം നടക്കും. വീരപഴശ്ശിയോടൊപ്പം പടപൊരുതിയ എടച്ചന കുങ്കന്റെയും തലക്കര ചന്തുവിന്റെയും വൈദേശികര്‍ക്ക് അറിവ് പകര്ന്നുനല്കിയതുവഴി ജീവാഹുതി ചെയ്യപ്പെട്ട കരിന്തണ്ടന്റെയും പിന്മുറക്കാരായ വയനാടന്‍ ജനത, സനാതന ധര്‍മ്മത്തിന്റെ പാതയില്‍ ഏറ സമ്പന്നമാണെങ്കിലും ഒരുമയുടെ പാതയില്‍ ഇനിയും മുന്നേറാനുണ്ട്. അതിനുള്ള പ്രൗഡോജ്ജ്വല ശുഭാരംഭമാണ് ധര്‍മ്മ സംവാദമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളര്‍ച്ച നേടികൊണ്ട് ഭാരതം ഇന്ന് ലോകരാഷ്ട്രങ്ങളുടെ തന്നെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍വ്വ രാഷ്ട്രങ്ങളാലും അംഗീകരിക്കപ്പെട്ടും ആദരിക്കപ്പെട്ടും ഭാരതം ഉയരുമ്പോഴും അതിന് അനുസൃതമായ ഭാവമല്ല കേരളത്തില്‍ കാണപ്പെടുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. അല്‍പ്പങ്ങളായ രാഷ്ട്രീയ-സാമുദായിക ഭിന്നതകളില്‍ കുരുങ്ങിയും പല മാധ്യമങ്ങളും ഉയര്‍ത്തിവിടുന്ന ധര്‍മ്മവിരുദ്ധ വാദങ്ങളില്പ്പെട്ടും കേരളം ഉഴറുകയാണ്. ശങ്കരാചാര്യ സ്വാമികള്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്ത ആചാര്യന്മാരുടെ ധര്‍മ്മസന്ദേശങ്ങള്‍ കേട്ടുണര്‍ന്ന നാടാണ് കേരളം. എന്നാല്‍ അത്തരം ആശയങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനില്ക്കുന്നതാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ. ഈ സാഹചര്യത്തില്‍ ധര്‍മ്മവിരുദ്ധമായ ആശയപ്രചരണങ്ങളെ തുറന്നുകാണിച്ചും ധര്മ്മസന്ദേശത്തെ അറിയിച്ചും പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യംവെച്ചുകൊണ്ടാണ് കൊളത്തൂര്‍ അദൈ്വതാശ്രത്തിന്റെ രജതജയന്തിയോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
സ്വാഗതസംഘം ഭാരവാഹികളായി മഹാഗണപതി ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള(അദ്ധ്യക്ഷന്‍), കെ.ജി.സുരേഷ്ബാബു(കണ്‍വീനര്‍), സ്വാമി ഓംകാരാനന്ദ തീര്‍ത്ഥ (കൃഷ്ണഗിരി ആശ്രമം അയ്യങ്കൊല്ലി), സ്വാമി അക്ഷയാമൃതചൈതന്യ (അമൃതാനന്ദമയി മഠം മാനന്തവാടി), പള്ളിയറ രാമന്, അഡ്വ. പി.ടാത്തുക്കുട്ടി (മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്), അഡ്വ. ടി.ആര്.ബാലകൃഷ്ണന് (കേരള ക്രിക്കറ്റ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍), ഒ.ടി.ബാലകൃഷ്ണന് (ക്ഷേത്രസമിതി പ്രസിഡന്റ് പൊങ്ങിനി), എം.എം.ദാമോദരന്‍, ഇ.പി.മോഹന്‍ദാസ് (എസ്എസ്എ മുന്‍ സംസ്ഥാന ഡയറക്ടര്‍) എന്നിവരെ രക്ഷാധികാരിമാരായും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: