കോഴിക്കോട്: ജെഡിയു കേരള എം.പി വീരേന്ദ്രകുമാര്‍ എം.പിയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. ഇടതുമുന്നണിയിലേക്ക് വരാന്‍ വീരേന്ദ്രകുമാര്‍ സന്നദ്ധത കാണിച്ചുവെന്നാണ് സൂചന. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
ശരത് യാദവിനു ഒപ്പമില്ലെന്ന് എം പി വീരന്ദ്രകുമാര്‍ അറിയിച്ചു. ഇതോടെ എം പി വീരന്ദ്രകുമാര്‍ എംപി സ്ഥാനം രാജി വയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരത് യാദവിനു ഒപ്പമെന്നു ജെഡിയു കേരളാ ഘടകം നേതാക്കളായ വര്‍ഗീസ് ജോര്‍ജും കെ.പി മോഹനനും വ്യക്തമാക്കി. ഇതോടെ ജെഡിയുവില്‍ പിളര്‍പ്പ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ശരത് യാദവ് വിളിച്ച പ്രതിപക്ഷകക്ഷികളുടെ പരിപാടിയില്‍ നിന്നും വീരേന്ദ്രകുമാര്‍ വിട്ടു നിന്നിരുന്നു.
ബിഹാറില്‍ മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന മുഖ്യമന്ത്രി നിതീഷിന്റെ എതിര്‍ പാളയത്തിലാണ് ശരത് യാദവ്. ബിജെപിയെ എതിര്‍ക്കുന്ന ശരത് യാദവിനൊപ്പം നില്‍ക്കുമെന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ ആദ്യ നിലപാട്. ഫാസിസത്തിനെതിരായ പോരാട്ടത്തിന്, വേണ്ടി വന്നാല്‍ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വരെ വീരേന്ദ്രകുമാര്‍ വീമ്പിളക്കിയിരുന്നു.
















