തിരുവനന്തപുരം: ഓണം സീസണോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് ഓണച്ചന്തകളില്‍ ഇതുവരെ 4.45 കോടിരൂപയുടെ വില്‍പ്പന നടന്നുവെന്ന് മന്ത്രി തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓണം മെഗാ ഫെയറുകളാണ് ഇത്തവണ എല്ലാ ജില്ലകളിലുമായി സംഘടിപ്പിച്ചിരിക്കുന്നത്.
പതിമൂന്നിനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ മറ്റ് ഉത്പന്നങ്ങളും പൊതുവിപണിയില്‍ നിന്നും അഞ്ച് മുതല്‍ പത്ത് ശതമാനം താഴ്ന്ന വിലയില്‍ നല്‍കുന്നുണ്ട്. പച്ചക്കറി വില്‍ക്കുന്നതിന് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക സംവിധാനമൊരുക്കി. മുപ്പത് ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ വില്‍പ്പന നടത്തും.
റേഷന്‍ കാര്‍ഡ് വിതരണം 93 ശതമാനം പൂര്‍ത്തീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 86,302 കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തു. വകുപ്പ്തല പരിശോധനയില്‍ ഒരുലക്ഷത്തിലധികം അനര്‍ഹരെക്കൂടി കണ്ടെത്തിയെന്ന് മന്ത്രി പറഞ്ഞു.
















