ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ട സ്ത്രീക്ക് ഏഴര വര്‍ഷം തടവ്. ഇപ്പോള്‍ ഒന്‍പതു മാസം ഗര്‍ഭിണിയായ ഇരുപത്തെട്ടു വയസുകാരി ദിയാന്‍ യുലിയ നോവിക്കാണ് ജക്കാര്‍ത്തയിലെകോടതി ജയില്‍ ശിക്ഷ നല്‍കിയത്. ഇന്തോനേഷ്യയില്‍ ഭീകരാക്രമണക്കേസില്‍ ഒരു സ്ത്രീക്ക് ജയില്‍ശിക്ഷ കിട്ടുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ചാവേര്‍ ആക്രമണത്തിനു തയാറെടുക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ദിയാന്‍ അറസ്റ്റിലായത്.
സ്‌ഫോടനം ആസൂത്രണം ചെയ്ത ദിവസത്തിനു തലേന്നു രാത്രി മൂന്നു കിലോ സ്‌ഫോടക വസ്തുക്കള്‍ ഒരു പ്രഷര്‍കുക്കറില്‍ നിറച്ച് കൊട്ടാരത്തിനടുത്ത് എത്തിക്കാന്‍ തയാറെടുക്കുമ്പോള്‍ ഈ സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിയാന്റെ ഭര്‍ത്താവ് മുഹമ്മദ് നുര്‍ സോലിഹിന്‍ അടക്കം അഞ്ചു പേര്‍ ഈ കേസില്‍ പ്രതികളാണ്. ദിയാനെ ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്ത ടുറ്റിന്‍ യുഗിയാര്‍തി എന്ന സ്ത്രീക്ക് കോടതി കഴിഞ്ഞ ദിവസം മൂന്നര വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
















