Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ജലാശയത്തിനു നടുവില്‍ ജലകണ്‌ഠേശ്വരര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 08:28 pm IST
in Travel

തമിഴ്‌നാട്ടിലെ വെല്ലൂര്‍ നഗരത്തിലാണ് ജലകണ്‌ഠേശ്വര്‍ ക്ഷേത്രം. ചുറ്റും തെളിമയാര്‍ന്ന ജലമുള്ള ജലാശയം. കിടങ്ങിനുമുകളിലുള്ള ചെറിയ പാലം കടന്നുവേണം ക്ഷേത്രത്തിന്റെ പുറത്തെ പ്രാകാരത്തിലെത്താന്‍. തെക്കേ ഗോപുരത്തിലൂടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക.

ചരിത്രപരമായ കാരണങ്ങളാല്‍ നാല് നൂറ്റാണ്ടോളം ഈ ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങളൊന്നും നടന്നിരുന്നില്ല. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ക്ഷേത്രത്തിനോ വിഗ്രഹത്തിനോ കേടുപാടുകള്‍ വരുത്താന്‍ കാരണമായേക്കുമെന്ന് ഭയന്ന് ജലകണ്‌ഠേശ്വരര്‍ സ്വാമിയുടെ ശിവലിംഗം വെല്ലൂരിന്റെ കിഴക്ക് ഭാഗത്തുള്ള ജലകണ്ഠവിനായകര്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയുണ്ടായി.

ഭരണാധികാരികള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന കേന്ദ്രമായതിനെത്തുടര്‍ന്ന് കോട്ടയിലേക്കുള്ള പ്രവേശനം തടഞ്ഞതുമൂലം ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ മുടങ്ങിയതോടെ ക്ഷേത്രം വിജനമായി. ശിവലിംഗം സാമൂഹ്യവിരുദ്ധര്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ഥലം മാറ്റി സൂക്ഷിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിഗ്രഹത്തിന് ഒരു പോറല്‍പോലും ഏറ്റില്ല എന്നതും ചരിത്രത്തിന്റെ അദ്ഭുതങ്ങളില്‍ ഒന്നാണ്.

1981 മാര്‍ച്ചിലാണ് വീണ്ടും ഈ ശിവലിംഗം ഇവിടെ പ്രതിഷ്ഠിതമായത്. ഈ കോട്ടയുടെയും ക്ഷേത്രത്തിന്റെയും നിയന്ത്രണം ഇപ്പോള്‍ ദേശീയ പുരാവസ്തു വകുപ്പിനാണ്. മണലിനടിയിലായിരുന്ന ക്ഷേത്രഭാഗങ്ങള്‍ മറനീക്കി ശ്രദ്ധാപൂര്‍വം വീണ്ടെടുത്തതും ഇവര്‍ തന്നെ. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള കല്യാണമണ്ഡപം കേടുപാടുകള്‍ തീര്‍ത്ത് പഴമയുടെ മോടി ചോര്‍ന്നുപോകാതെ പുതുക്കി പണിതതാണ്. ഇതുകൂടാതെ വസന്തമണ്ഡപം എന്നുപേരുള്ള മറ്റൊരു മണ്ഡപവുമുണ്ട് ഇവിടെ.

ചുറ്റും ശുദ്ധജലം നിറഞ്ഞ കിടങ്ങ്. അതിനുള്ളിലെ കോട്ടയ്‌ക്കുള്ളില്‍ 13-ാം നൂറ്റാണ്ടില്‍ പണിയാരംഭിച്ച ക്ഷേത്രത്തിന്റെ നിര്‍മാണജോലികള്‍ 14-ാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയായത്. ഉള്ളിലെ പ്രാകാരങ്ങള്‍ പണി തീര്‍ത്തത് ഇക്കാലത്താണ്. കൂട്ടിച്ചേര്‍ക്കലുകളൊക്കെ 16-ാം നൂറ്റാണ്ടുവരെ തുടര്‍ന്നു. പുറത്തെ പ്രാകാരങ്ങളും ഇക്കാലത്ത് പൂര്‍ത്തിയായി. 1982 ല്‍ മഹാകുംഭാഭിഷേകം നടത്തി. ഉത്സവവേളകളില്‍ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന തങ്കത്തേര് 15 അടി ഉയരവും 8 അടി സമചതുരത്തിലുമുള്ളതാണ്.

ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോള്‍ ഇടതുവശത്ത് കാണുന്ന മണ്ഡപത്തിലെ തൂണുകളിലെ ശില്‍പ്പവൈദഗ്‌ദ്ധ്യം ആരെയും വിസ്മയിപ്പിക്കും. ശിവലിംഗം പ്രകൃത്യാ ഉള്ള വെള്ളത്തിന്റെ ഉറവയ്‌ക്കു മുകളിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ചുറ്റുമുള്ള ശുദ്ധജലാശയം നഗരവാസികളുടെ കണ്ണിനും കരളിനും ആനന്ദം നല്‍കുന്നു. പടിഞ്ഞാറേ ശ്രീകോവിലില്‍ ശിവലിംഗവും വടക്കേ ശ്രീകോവിലില്‍ നടരാജവിഗ്രഹവുമാണ് പ്രതിഷ്ഠ. ശിവന്‍ ഇവിടെ ജലവാസിയായതുകൊണ്ട് ജലകണ്‌ഠേശ്വരര്‍ എന്ന പേരും ഉണ്ടായി.

നീലനിറമുള്ള കരിങ്കല്ലില്‍ കൊത്തിയ ഏഴുനില ഗോപുരമാണ് ക്ഷേത്രത്തിന്റേത്. ആനകളുടെയും കുതിരകളുടെയും കുതിരപ്പടയാളികളുടെയും മറ്റും രൂപങ്ങള്‍ കൊത്തിയ തൂണുകളാല്‍ അലംകൃതമാണ് വസന്ത മണ്ഡപം.

പാലാറിന്റെ കരയിലാണ് വെല്ലൂര്‍ നഗരം. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇഴകള്‍ ഇഴുകിച്ചേര്‍ന്ന നഗരമാണിത്. ചെന്നൈയില്‍ നിന്ന് 145 കിലോമീറ്ററും ബെംഗളൂരുവില്‍നിന്ന് 251 കിലോമീറ്ററുമാണ് ഇവിടേയ്‌ക്കുള്ളത്.

ഉത്സവമൂര്‍ത്തികള്‍ സോമസ്‌കന്ദര്‍, ചന്ദ്രശേഖരര്‍, ദേവി അഖിലാണ്ഡേശ്വരി.

ഏപ്രില്‍-മെയ് മാസത്തിലായി വരുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചിത്രാപൗര്‍ണ്ണമി ഉത്സവം, ഒക്‌ടോബര്‍- നവംബര്‍ മാസത്തിലെ ശൂരസംഹാരോത്സവം, ആടി (ജൂലായ്-ആഗസ്റ്റ്) മാസത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആടി പൂരോത്സവം, വിനായകചതുര്‍ത്ഥി, നവരാത്രി എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍. ഈ സമയത്തും ശനിയാഴ്ചയും ദര്‍ശനപുണ്യം ഏറും.

ത്രിമൂര്‍ത്തികളുടെ പത്‌നീസമേതരായ പ്രതിഷ്ഠകളാണ് (മഹാലക്ഷ്മിയും വിഷ്ണവും, ബ്രഹ്മാവും സരസ്വതിയും, ശിവനും പാര്‍വ്വതിയും) ഇവിടത്തെ പ്രത്യേകതകളില്‍ ഒന്ന്.

രാവിലെ 6.30 ന് നട തുറന്ന് ഉച്ചയ്‌ക്ക് 1 മണിക്ക് അടയ്‌ക്കും. വൈകിട്ട് 5 ന് തുറന്ന് 8.30 ന് അടയ്‌ക്കും.

ക്ഷേത്രത്തിലെ ഫോണ്‍: 416- 2223412, 2221229

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

Editorial

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.