ലണ്ടന്‍: ബക്കിങ്ങ്ഹാം ഷയറിനടുത്ത് മലയാളി ഓടിച്ച മിനി ബസും രണ്ടു ലോറികളും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മലയാളികളും ഉണ്ടെന്ന് സംശയമുള്ളതായി അധികൃതര്‍. ന്യൂപോര്‍ട്ട് പഗ്‌നെല്ലിലാണ് അപകടം. രണ്ട് ഡ്രൈവര്‍മാര്‍അറസ്റ്റിലായിട്ടുണ്ട്. ഒരാള്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഒരു കുടുംബത്തിലെ നിരവധി പേരും അപകടത്തില്‍ പെട്ടതായി സംശയിക്കുന്നു. പ്രധാന പാതയായ എം വണ്‍ മോട്ടോര്‍ വേയിലാണ് സംഭവം.
















