ബത്തേരി: കള്ളക്കേസുകൾ കൊണ്ട് ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നത് പിണറായി പോലീസിന്റെ വ്യാമോഹമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവൻ. വന്യമൃഗ ശല്യത്തിനെതിരെ സമരം നടത്തി ജയിൽ മോചിതരായ ബി.ജെ.പി നേതാക്കൾക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.പിണറായി ഭരണത്തിൽ പോലീസ് അഴിഞ്ഞാടുകയാണ്.ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. കെ. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. സജി ശങ്കർ, പള്ളിയറ രാമൻ, പി.സി മോഹനൻ മാസ്റ്റർ, കെ.സദാനന്ദൻ, പി.ജി ആനന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: