പരപ്പനങ്ങാടി: നൂറുകണക്കിന് രോഗികള്‍ ദിവസവുമെത്തുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുന്നു.
ചില സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ദിവസങ്ങളായി ആശുപത്രിയിലെത്തുന്നില്ല. വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ക്യാമ്പിലേക്ക് പോയതാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം.
ഡോക്ടര്‍മാരെ ഇത്തരത്തില്‍ മുന്നറിയിപ്പില്ലാതെ കൊണ്ടുപോകുന്നത് രോഗികളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അതിനിടെ രോഗികളോട് ചില ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി നെടുവ ഏരിയ പ്രസിഡന്റ് യു.ഷാജി ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: