Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സാനുമോന് എന്നും വിളവെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2017, 06:12 pm IST
in Agriculture

സാനുമോന്‍ തന്റെ കൃഷിയിടത്തില്‍

ചേര്‍ത്തല മായിത്തറ പാപ്പറമ്പില്‍പി.എസ്.സാനുമോന്റെ തോട്ടത്തില്‍ എന്നും വിളവെടുപ്പാണ്. ജൈവ പച്ചക്കറി അല്ലെങ്കില്‍ നാടന്‍ മത്സ്യം . ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചാണ് വിളവെടുപ്പ്. സമ്മിശ്ര കൃഷിയില്‍ ഈ യുവാവ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് പത്ത് വര്‍ഷമായി. ആലപ്പുഴ ജില്ലയിലെ മികച്ച കര്‍ഷകനുളള അക്ഷയ അവാര്‍ഡും, കൃഷി വകുപ്പിന്റെ അവാര്‍ഡും, ആത്മ അവാര്‍ഡും,പി.പി സ്വാതന്ത്ര കാര്‍ഷിക അവാര്‍ഡും ലഭിച്ചിട്ടുള്ള സാനുമോന്‍ നാടന്‍ രീതിക്കൊപ്പം ഹൈടെക് കൃഷിയും നടത്തിയാണ് വിജയഗാഥ രചിക്കുന്നത്.

കയറിലെ കുരുക്കഴിക്കാന്‍ ജൈവ കൃഷി

സാനുമോന്‍ കയര്‍ത്തൊഴിലാളിയായിരുന്നു.വീട്ടില്‍ ചെറിയ ഫാക്ടറി.പപ്പടം നെയ്‌ത്ത്.പാരമ്പര്യ തൊഴിലാണിത്. അച്ഛന്‍ സുകുമാരനും അമ്മ ജാനമ്മയും ചേട്ടന്‍ ബിനുവും മറ്റും ചേര്‍ന്നായിരുന്നു വ്യവസായം നടത്തിയിരുന്നത്. ഭീമമായ സാമ്പത്തിക ബാധ്യതയാണ് കയര്‍ ഈ കുടുംബത്തിന് സമ്മാനിച്ചത്.ഇതിനിടയില്‍ കുറച്ച് നാള്‍ സാനുമോന്‍ പലചരക്ക് കച്ചവടക്കാരന്റെ വേഷവും ഇട്ടു. അതും തുണയായില്ല.ഒടുവില്‍ രണ്ടും കല്പിച്ച് കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.

ഇടവിള കൃഷിയില്‍ നിന്ന് സമ്മിശ്രകൃഷിയിലേക്ക്

മകരക്കൊയ്‌ത്തിന് ശേഷം അയല്‍വാസിയുടെ പാടത്ത് ചെറിയ രീതിയില്‍ പച്ചക്കറി കൃഷി തുടങ്ങി. കൃഷി ആദായകരമായപ്പോള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു.പാടത്തിനെടുത്ത രണ്ട് ഏക്കര്‍ സ്വന്തമാക്കി. ഇപ്പോള്‍ ഒരു ഏക്കര്‍ പാടത്ത് നെല്‍കൃഷി.പാട്ടത്തിനെടുത്ത നാലര ഏക്കറില്‍ ജൈവപച്ചക്കറി കൃഷി, നാല് കുളങ്ങളില്‍ മത്സ്യകൃഷി, കോഴി താറാവ് പശു വളര്‍ത്തല്‍ എന്നിങ്ങനെ നീളുന്നു കാര്‍ഷിക വൃത്തി. കോഴിവളം,ചാണകം,ചാരം ,എല്ലുപൊടി ,മത്തി ശര്‍ക്കര മിശ്രിതം എന്നീ ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി. കീടങ്ങളെ തുരത്താന്‍ സ്യൂഡോമോണസ്,വേപ്പെണ്ണ ലായിനി, കെണികള്‍ എന്നീ ജൈവ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. നാടന്‍ കൃഷിരീതിക്കൊപ്പം കൃത്യത കൃഷിയും ഉണ്ട്.കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ മുട്ടഗ്രാമം പദ്ധതി പ്രകാരമാണ് കോഴികളെയും താറാവുകളെയുംവളര്‍ത്തുന്നത്.രണ്ട് വീതം പശുക്കളും എരുമകളും ഉണ്ട്.

ഒരു നെല്ലും ഒരു പച്ചക്കറിയും

പരമ്പരാഗത നെല്‍ വിത്ത് ഇനമായ വിരിപ്പാണ് വയലില്‍ വിതയ്‌ക്കുന്നത്. നെല്‍കൃഷി മുടക്കാറേയില്ല. ഒരു നെല്ലും ഒരു പച്ചക്കറിയും എന്ന ആശയത്തില്‍ നെല്‍കൃഷി മാതൃകയാണ്. വയലില്‍ വരമ്പുണ്ടാക്കി വെണ്ടയും ചീരയും വഴുതനയും നട്ട് നേട്ടമുണ്ടാക്കുന്ന രീതിയാണിത്.

12 ഇനം പച്ചക്കറികള്‍

വര്‍ഷം മുഴുവനും പച്ചക്കറി എന്ന രീതിയിലാണ് കൃഷി. ഓണ വിപണി ലക്ഷ്യമാക്കി 12 ഇനം പച്ചക്കറികള്‍ സാനുമോന്റെ തോട്ടത്തില്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നുണ്ട്. രണ്ടായിരം ചുവട് വെണ്ട. ആയിരം ചുവട് പച്ചമുളക് ,ആയിരം ചുവട് പയര്‍,മുന്നൂറ് ചുവട് വഴുതന ,ഇരുന്നൂറ് ചുവട് വീതം പടവലവും പാവലുംപീച്ചിലും വെളളരിയും കുമ്പളവും തക്കാളിയും ചീരയും മത്തനും ഉണ്ട്.

ഗൗരാമിയുടെ തോഴന്‍

മത്സ്യ കൃഷിയില്‍ ഗൗരാമിയാണ് കൂടുതലായി വളര്‍ത്തുന്നത്.ഗൗരാമി കുഞ്ഞുങ്ങളെ വില്പന ഏറെ ആദായകരമാണെന്ന് സാനുമോന്‍ പറയുന്നു. കാരി,ചെമ്പല്ലി,തിലോപ്പി,കട്ല,രോഹു എന്നീ മത്സ്യങ്ങളും ഉണ്ട്.ഗാര്‍ഹിക മാലിന്യങ്ങളാണ് മത്സ്യങ്ങള്‍ക്ക് തീറ്റയാകുന്നത്.

വിപണി തിരുവിഴയില്‍ പാതയോരത്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കൃഷി വകുപ്പിന്റെ എ ഗ്രേഡ് ക്ലസ്റ്റര്‍ വഴിയാണ് വില്‍ക്കുന്നത്. ദേശീയപാതയില്‍ ചേര്‍ത്തല കഴിഞ്ഞ് 6 കിലോമീറ്റര്‍ തെക്ക് തിരുവിഴയില്‍ ലോറിയുടെ ബോഡിയാണ് വിപണന കേന്ദ്രം. കാട്ടുകട എ ഗ്രേഡ് ക്ലസ്റ്ററിന്റെ വിപണിയാണിത്. ഈ സംഘത്തിന്റെ പ്രസിഡന്റാണ് സാനുമോന്‍.

പച്ചക്കറി വിപണന കേന്ദ്രത്തിന്റെ നടത്തിപ്പ് സാനുമോന്റെ നേതൃത്വത്തിലാണ്. സാനുമോനെ കൂടാതെ അന്‍പത് കര്‍ഷകരുടെ പച്ചക്കറികളാണ് ഇവിടെ വിറ്റഴിക്കുന്നത്.

തോട്ടം ഒരുക്കാനും തയ്യാര്‍

കഞ്ഞിക്കുഴി കാര്‍ഷിക കര്‍മ്മസേനയുടെ പ്രസിഡന്റായ സാനുമോന്‍ ആവശ്യക്കാര്‍ക്ക് പച്ചക്കറി തോട്ടവും ഒരുക്കി നല്‍കുന്നുണ്ട്.വീട്ടുവളപ്പില്‍ ആകര്‍ഷകമായ രീതിയില്‍ അടുക്കളത്താട്ടം സാനുമോനും സംഘവും ഒരുക്കി നല്‍കുന്നുണ്ട്. ജില്ലയിലെ പ്രമുഖ വ്യവസായികള്‍ മുതല്‍ സ്‌കൂളുകള്‍ വരെ സാനുമോന്റെ സഹായം തേടുന്നു.പച്ചക്കറി തൈകളും തയ്യാറാക്കി നല്‍കുന്നുണ്ട്.ഭാര്യ അനിത. മക്കള്‍: അഭിഷേക് അമേയ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.