ദമാം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നഴ്സുമാര്‍ സൗദിയില്‍ പിടിയില്‍. നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്.
ക്രിമിനല്‍ കുറ്റം ചുമത്തി ഇവരെ ജയിലില്‍ അടച്ചതായി മന്ത്രാലയം അറിയിച്ചു. എന്നാല്‍ പിടിയിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയില്‍ ആരോഗ്യ മേഖലയില്‍ ജോലി ലഭിക്കണമെങ്കില്‍ നാട്ടില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്.
സൗദിയിലെ ആരോഗ്യ മേഖലയില്‍ ജോലി നേടിയവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും മന്ത്രാലയം കഴിഞ്ഞ വര്‍ഷം ശേഖരിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇതിലാണ് ഇവര്‍ പിടിക്കപ്പെട്ടത്.
















