തൃപ്പൂണിത്തുറ: ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തംഘോഷയാത്ര ഇന്ന് നടക്കും. രാജഭരണകാലത്ത് കൊച്ചി രാജാവ് പ്രജകളെ നേരില്‍ കാണുന്നതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് അത്തം ദിനത്തിലെ ഈ മഹോത്സവം.
വിളവെടുപ്പ് ഉത്സവത്തിന്റെ മുന്നോടിയായി മഹാരാജാവ് തൃക്കാക്കര വാമന മൂര്‍ത്തിയെ ദര്‍ശിക്കാന്‍ പോകുന്ന ചടങ്ങായിരുന്നു ഘോഷയാത്ര. പരിവാരസമേതം പല്ലക്കില്‍പോകുന്ന രാജാവിനെ ഒരു നോക്കു കാണാന്‍ ഹില്‍പാലസ് കൊട്ടാരം മുതല്‍ തൃക്കാക്കര വരെയുള്ള പാതയോരങ്ങളില്‍ ജനങ്ങള്‍ കാത്തുനില്ക്കുമായിരുന്നു. അതിന്റെ ഓര്‍മ്മയാണ് ഇന്നും നടക്കുന്ന തൃപ്പൂണിത്തുറ അത്താഘോഷം.
ഇന്നലെ വൈകിട്ട് ഹില്‍പാലസില്‍ നിന്നും ആചാരപ്രകാരം രാജാവിന്റെ പ്രതിനിധി കേരളവര്‍മ്മ ഹരിദാസന് തമ്പുരാനില്‍ നിന്നും നഗരസഭ അദ്ധ്യക്ഷ ചന്ദ്രികാദേവി അത്തപതാക ഏറ്റുവാങ്ങി ഇന്ന് വെളുപ്പിന് അഞ്ചിന് നഗാര ഉണര്‍ത്തലോടെ ആഘോഷ ചടങ്ങിന് തുടക്കമാകും. ബോയ്സ് ഹൈസ്കള് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അത്തച്ചമയാഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അത്തപതാക ഉയര്‍ത്തും എംപി മാരായ കെ.വി.തോമസ്, ജോസ്. കെ മാണി എംഎല്‍എമാരായ അനൂപ് ജേക്കബ്, ജോര്‍ജ് ഫെര്‍ണാണ്ടസ്, ജില്ലാ കളക്ടര്‍ മുഹമ്മദ്, വൈ. സഫറുള്ള എന്നിവര്‍ ആശംസ പ്രസംഗം നടത്തും. നഗരസഭാ അദ്ധ്യക്ഷ ചാന്ദ്രികാദേവി സ്വാഗതം പറയും. തുടര്‍ന്ന് അത്തം ഘോഷയാത്രക്ക് തുടക്കമാകും. ഘോഷയാത്രയില്‍ മഹാബലി, നഗാര, പല്ലക്ക്, പഞ്ചവാദ്യം, ആന, നാഗസ്വരം, അത്തം ബാനര്‍, നഗസഭാ കൗണ്‍സിലര്‍മാര്‍, അത്ത പതാകയേന്തിയ വിദ്യാര്‍ത്ഥികള്‍ കുടുംബശ്രീ വനിതകള്‍ വിവിധ സ്കൂള്‍ കുട്ടികളുടെ ബാന്‍ഡുമേളം, ശിങ്കാരിമേളം, പുലികളി, ചെണ്ടമേളം, നാടോടി നൃത്തമേളം, ശിങ്കാരിമേളം, പുലികളി, ചെണ്ടമേളം, നാടോടി നൃത്തങ്ങളായ ഭഗവതി തെയ്യം, അര്‍ദ്ധനാരീശ്വര നൃത്തം മയില്‍, ഓട്ടന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, പറയാന്‍ തുള്ളല്‍, പടയണി, പൊട്ടന് തെയ്യം, അര്‍ജ്ജുനനൃത്തം, ദേവി രഥയാനം, അമ്മന്‍കുടം, ബൊമ്മാനാട്ടം, മാരിത്തെയ്യം, വിവിധ പ്രഛന്നവേഷങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നീ നാടന്‍ കലാരൂപങ്ങളും, നാടോടി നൃത്തങ്ങളും രാജവീഥിയിലൂടെ വര്‍ണങ്ങള്‍ വാരിവിതറി ഒഴുകും. ബോയ്സ് സ്കൂളിന്റെ പടിഞ്ഞാറേ കവാടത്തിലൂടെ ബസ് സ്റ്റാന്‍ഡ് വഴി സ്റ്റാച്യു ജങ്ഷനില്‍ എത്തി കിഴക്കേകോട്ട വടക്കേക്കോട്ട വഴി ശ്രീ പൂര്ണത്രയീശ്ശ ക്ഷേത്രത്തിന്റെ മുന്നിലൂടെ തിരികെ ഘോഷയാത്ര ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ എത്തിയാണ് സമാപിക്കുന്നത്. രാവിലെ പത്തുമണി മുതല്‍ അത്തപ്പുക്കള മത്സരം വൈകിട്ട് മൂന്ന് മണി മുതല്‍ പൂക്കള പ്രദര്‍ശനം ആറിന് ലായം കൂത്തമ്പലത്തില്‍ കലാ സന്ധ്യയുടെ ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: