വടവന്നൂര്‍:ലൈഫ് മിഷന് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് ആരോപിച്ചു ബിജെപി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അര്‍ഹരായ എല്ലാവര്ക്കും സ്ഥലവും വീടും ഉറപ്പാക്കണമെന്നു സമരക്കാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ജെ.ദീപക് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ഭാസി, നിയോജക മണ്ഡലം പ്രസിഡന്റ് കെ.വേണു, പി. ആര്. സുനില്‍, ജി.പ്രമോദ്കുമാര്‍, എസ്.രാജേഷ്, ദൊരൈസ്വാമി, ശശി മന്ദം, ആര്.പ്രശാന്ത്, കെ.സി.ബാലകൃഷ്ണന്, സുധീര്‍ റഹ്മാന്, പാര്‍വതി, പ്രമീള, വിനിത, സക്കീര്‍ ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: