തിരുവല്ല: പമ്പ, മണിമല നദീതീരങ്ങളില്‍ വ്യാപക മണലെടുപ്പ്. പുളിക്കീഴ് പോലീസ്സ്റ്റേഷന് പരിധിയില്‍ വരുന്ന കീച്ചേരിവാല്‍ക്കടവ്, പുളിക്കീഴ്, കടപ്ര, നാക്കട, പരുമല എന്നീ ഭാഗങ്ങളിലാണ് മണലൂറ്റ് വ്യാപകമാകുന്നത്.
മതിയായ പോലീസുകാരും പെട്രോളിംഗിന് ബോട്ടും ഇല്ലാത്തതാണ് കുറ്റക്കാരെ കണ്ടുപിടിക്കാന്‍ കഴിയാത്തതെന്നാണ് പോലീസിന്റെ വാദം. ഇവിടെ ഉണ്ടായിരുന്ന ഏക ബോട്ട് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടു. സ്റ്റേഷനിലെ തന്നെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ബോട്ട് മനപ്പൂര്‍വ്വം കേട് വരുത്തിയതാണെന്ന ആരോപണവും ശക്തമാണ്. സാങ്കേതിക തകരാറിന്റെ പേരില്‍ പുളിക്കീഴ് കീച്ചേരിവാല്ക്കടവില് വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കഴിഞ്ഞ എമാസം ഈ ബോട്ട് കിടന്നിരുന്നു. അറ്റകുറ്റപണികള്‍ക്കെന്ന പേരില്‍ ് ജെസിബി ഉപയോഗിച്ച് കരയ്ക്ക് കയറ്റിയെങ്കിലും കേടുപാടുകള്‍ തീര്‍ക്കാതെ വീണ്ടും വെള്ളത്തിലിറക്കി.ഇത് ഇപ്പോ ടാര്‍പ്പാളിന്‍ മൂടിയ അവസ്ഥയിലാണ്.പുതിയ ബോട്ട് അനുവദിക്കണമെന്ന് അധികൃതരോട് നിരവതവണ ആവശ്യപ്പെട്ടെങ്കിലും ഈ അവശ്യത്തെ തത്പരകക്ഷികളില്‍ ആരോ അള്ളുവച്ചതായാണ് ആരോപണം.
പുതിയ ബോട്ട് അനുവദിക്കേണ്ടത് ജില്ലാ പോലീസ മേധാവിയാണെ ന്നിരിക്കെ ബോട്ട് അനുവദിക്കാതിരിക്കുന്നതിന് പി ന്നില്‍ ജില്ലാ പോലീസിലെ ചില ഉദ്യോഗ ഇടപെടല്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. യമഹ ഘടിപ്പിച്ച വളളങ്ങളിലാണ് രാത്രി കാലങ്ങളില്‍ മണല്‍ കടത്തുന്നത്. കുതിരശക്തി ഏറെയുളള പമ്പ് സെറ്റ് ഉപയോഗിച്ചാണ് മണലൂറ്റ് നടത്തുന്നത്. ഇത്തരത്തില്‍ കടത്തുന്ന മണ്ണ് കുട്ടനാട്ടിലെ വിജനമായ പ്രദേശങ്ങളില്‍ എത്തിച്ച് വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്.
മണല്‍ മാഫിയയുമായി പോലീസിനുളള അവിശുന്ധ ബന്ധമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. മണല്‍ മാഫിയയി ല്‍ നിന്നും വന്‍തുക മാസപ്പടി ലഭിക്കുന്നതാണ് പോലീസ് മൗനം പാലിക്കുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. ബോട്ടിന്റെ അറ്റകുറ്റപണികള്‍ക്കുളള അനുമതി ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിക്കാത്തതാണ് കാലതാമസം നേരിടുന്നതിന് കാരണമായി പുളിക്കീഴ് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: