കല്‍പ്പറ്റ : തൊഴില്‍ നികുതി എടുത്തുകളയണമെന്ന് കേരളാ എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ലാ കളക്ട്രേറ്റില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ഒരു വരുമാനത്തിന് ഇരട്ടനികുതി ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ജീവനക്കാര്‍ വരുമാനത്തിന് കൃത്യമായി ആദായ നികുതി നല്‍കുന്നവരാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ബോണസ് എല്ലാ ജീവനക്കാര്‍ക്കും ലഭിക്കുന്ന സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് നേതാവ് പി.ആര്.സുരേഷ്, എന്‍ജിഒ സംഘ് ജില്ലാസമിതിയംഗം എന്‍.ജെ.ജയപ്രകാശ്, പി.എം.മുരളീധരന്, കെ.മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: