പരപ്പനങ്ങാടി: ആലങ്ങുല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ വീട് തകര്‍ന്നു.
ആലുങ്ങല്‍ വൈശ്യക്കാരന്റെപുരക്കല്‍ റുഖിയയുടെ വീടാണ് തകര്‍ന്നത്. അടുക്കളയോട് ചേര്‍ന്ന വീടിന്റെ ഭാഗം പൂര്‍ണ്ണമായും നിലംപൊത്തി. വാട്ടര്‍ ടാങ്കും ബാത്ത്‌റുമും തകര്‍ന്നിട്ടുണ്ട്. നഷ്ടപരിഹാരം തേടി റുഖിയ വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
















